Advertisement

‘പൗഡർ നിർമ്മിക്കാം പക്ഷേ വിൽക്കരുത്’; ജോൺസൺ ആൻഡ് ജോൺസണിനോട് കോടതി

November 16, 2022
Google News 2 minutes Read

മഹാരാഷ്‌ട്ര സര്‍ക്കാര്‍ നിരോധിച്ച ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡറിന്‍റെ സാമ്പിളുകള്‍ വീണ്ടും പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ ബോംബെ ഹൈക്കോടതി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരെ സെപ്റ്റംബര്‍ 15നും, 20നും മഹാരാഷ്‌ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ചോദ്യം ചെയ്‌തുകൊണ്ട് കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.

ജസ്റ്റിസുമാരായ എസ്‌.വി ഗംഗാപൂർവാല, എസ്‌.ജി ഡിഗെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ബേബി പൗഡര്‍ ഉത്‌പാദിപ്പിക്കാന്‍ കമ്പനിക്ക് അനുവാദം കൊടുത്തെങ്കിലും ഉത്‌പന്നം വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ച് കൊണ്ടുള്ള മഹാരാഷ്‌ട്ര സര്‍ക്കാറിന്‍റെ ഉത്തരവ് നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സാമ്പിളുകൾ രണ്ട് സർക്കാർ ലാബുകളിലേക്കും ഒരു സ്വകാര്യ ലാബിലേക്കും പരിശോധനക്കായി അയക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നേരത്തെ സെപ്റ്റംബര്‍ 15ന് പുറപ്പെടുവിച്ച ഉത്തരവ് കമ്പനിയുടെ മഹാരാഷ്‌ട്രയിലെ മുലന്ദിലെ ബേബി പൗഡര്‍ ഉത്‌പാദിപ്പിക്കുന്ന ഫാക്‌ടറിയുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.

Story Highlights: Court Allows Johnson & Johnson To Manufacture Powder But Not Sell It

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here