Advertisement

‘ആരോഗ്യപ്രശ്‌നമുണ്ട്, പാര്‍ട്ടി ലീവ് അനുവദിച്ചു’; രാജ്ഭവന്‍ മാർച്ചിൽ പങ്കെടുക്കാൻ സാധിച്ചില്ല; ഇ പി ജയരാജൻ

November 16, 2022
Google News 2 minutes Read

രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കാത്തത് അസുഖ ബാധിതനായതിലാണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. പാർട്ടി ലീവ് അനുവദിച്ചിരുന്നു. ചികിത്സ തുടരുന്നതിനാൽ യാത്ര പ്രയാസമെന്ന് പാർട്ടിയോട് അറിയിച്ചിരുന്നു. കൊവിഡിന് ശേഷം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. അസുഖങ്ങള്‍ വര്‍ധിക്കുകയും ചെയ്തു.(ep jayarajan explains for not participated rajbhavan march)

ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഉറങ്ങാന്‍ കഴിയുന്നത്. അലോപ്പതിയും ആയുര്‍വേദവുമൊക്കെ ചേര്‍ന്നുള്ള ചികിത്സയിലാണ് ഇപ്പോള്‍. മൂന്ന് ആഴ്ചത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇക്കാര്യം മാധ്യങ്ങളെ അറിയിക്കേണ്ടതില്ലെന്ന് താന്‍ തന്നെയാണ് പറഞ്ഞത്.

Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

എന്നാല്‍ ആശുപത്രിയില്‍ നിന്നും നേരത്തെ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുത്തു. അത് ആരോഗ്യ സ്ഥിതി വഷളാക്കി. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്തിയെന്നും ഇ.പി പറഞ്ഞു.രാജ്ഭവന്‍ ധര്‍ണ വിദ്യാഭ്യാസ സംരക്ഷണ പരിപാടിയായിരുന്നുവെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.

Story Highlights: ep jayarajan explains for not participated rajbhavan march

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here