‘ദിലീപിനെ പൂട്ടണം’ വ്യാജ വാട്സ്ആപ്പ് ചാറ്റ്; ഷോൺ ജോർജ് ചോദ്യം ചെയ്യലിന് ഹാജരായി

വ്യാജ വാട്സ്ആപ്പ് ചാറ്റ് ചമ്മച്ച കേസിൽ ഷോൺ ജോർജ് ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായി. നടിയെ ആക്രമിച്ച കേസിൽ ദീലിപിനെ എതിർക്കുന്നവരുടെ പേരിൽ വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിലാണ് ചോദ്യം ചെയ്യൽ.
‘ദിലീപിനെ പൂട്ടണം’ എന്ന പേരിൽ വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഷോൺ ജോർജ് ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിൽ അന്വേഷണ ഉദ്യോഗസ്ഥനായ അമ്മിണി കുട്ടൻ്റെ മുന്നിലാണ് ഹാജരായത്.
Read Also: സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ചു
ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നാണ് വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. അനൂപിന് സ്ക്രീൻ ഷോട്ട് അയച്ചത് ഷോൺ ജോർജിന്റെ ഐ ഫോണിൽ നിന്നാണെന്നാണ് കണ്ടെത്തിയത്. ഈ ഫോൺ കണ്ടെത്താനായിട്ടായിരുന്നു ഷോണിന്റെ വീട്ടിൽ പരിശോധന നടത്തിയത്. ഈരാറ്റുപേട്ടയിലെ വീട്ടിലും പി.സി.ജോർജിന്റെ ഓഫിസിലും പരിശോധന നടന്നു. റെയ്ഡിൽ ചില ഫോണുകളും, ഐപാഡും സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖർ, മാധ്യമപ്രവർത്തകർ എന്നിവരുടെ പേരുകൾ ഉപയോഗിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നാണ് കേസ്. വ്യാജ ഗ്രൂപ്പിൽ പേരുൾപ്പെട്ടവരിൽ ചിലരുടെ മൊഴി നേരത്തെ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.
Story Highlights: fake whatsapp chat; shone george appeared for questioning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here