Advertisement

ഉയര്‍ന്നും താന്നും…. സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു

November 16, 2022
Google News 1 minute Read
gold rate hiked kerala

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് വിപണിവില 4800 രൂപയായി. 38,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക്.

ഇന്നലെ രാവിലെ ഉയര്‍ന്ന സ്വര്‍ണവില ഉച്ചയോടെ ഇടിഞ്ഞിരുന്നു. ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ വര്‍ധിച്ച് പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം വില കുത്തനെ ഇടിയുകയായിരുന്നു. വില വര്‍ധിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയുടേയും ഉച്ചയോടെ 320 രൂപയുടേയും ഇടിവുണ്ടായി. 600 രൂപയുടെ ഇടിവാണ് സ്വര്‍ണത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടായത്.

Story Highlights: gold rate hiked kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here