ആഗോള ഇന്നൊവേഷന്‍ സൂചിക: 40-ാം റാങ്കിലേക്ക് കുതിച്ചുകയറി ഇന്ത്യ

ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ ഇന്ത്യക്ക് റാങ്കിംഗ് മുന്നേറ്റം. ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (W.I.P.O) തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, രാജ്യം 40-ാം റാങ്കിലേക്ക് കുതിച്ചുവെന്ന് ബെംഗളൂരു ടെക് ഉച്ചകോടിയിൽ മുൻകൂട്ടി രേഖപ്പെടുത്തിയ സന്ദേശത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 46-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
‘2015ൽ ഇന്ത്യ 81-ാം സ്ഥാനത്തായിരുന്നു. ഇന്ത്യയിൽ യൂണികോൺ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഇരട്ടിയായി. നമ്മൾ ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ്. ഇന്ത്യയുടെ ടാലന്റ് പൂളാണ് ഇതിന് കാരണം’ – മോദി പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക പരിപാടിയായ ത്രിദിന ബെംഗളൂരു ടെക് സമ്മിറ്റിന്റെ 25-ാമത് പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
India jumped 40th rank in global innovation index this year. In 2015 we were ranked 81. The number of unicorn startups in India has doubled, we are now the 3rd largest in world. This is due to India's talent pool: PM Modi via a pre-recorded message at Bengaluru Tech Summit pic.twitter.com/yRzN5xhDmn
— ANI (@ANI) November 16, 2022
ടെക് ഇവന്റിന്റെ രജതജൂബിലി പതിപ്പ് ‘ടെക് 4 നെക്സ്ജെൻ’ എന്ന പ്രമേയത്തിലാണ് നടക്കുന്നത്. 575-ലധികം പ്രദര്‍ശകരെ ആകര്‍ഷിച്ച ബെംഗളൂരു ടെക് സമ്മിറ്റ് 22, കുറഞ്ഞത് 9 ധാരണാപത്രങ്ങള്‍ ഒപ്പിടുന്നതിനും 20-ലധികം ഉല്‍പ്പന്നങ്ങളുടെ സമാരംഭത്തിനും സാക്ഷ്യം വഹിക്കും. പരിപാടിയുടെ മൂന്ന് ദിവസങ്ങളിലും ഉച്ചയ്ക്ക് 2 മുതൽ 6 വരെ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കുമെന്ന് മന്ത്രി നാരായണൻ അറിയിച്ചു.
Story Highlights: India jumped to 40th rank in global innovation index this year: PM Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here