ഐതിഹാസികം; പാകിസ്താനെതിരായ ടി-20 പരമ്പര സ്വന്തമാക്കി അയർലൻഡ് വനിതാ ടീം: ആഹ്ലാദ വിഡിയോ

പാകിസ്താനെതിരായ ടി-20 പരമ്പര സ്വന്തമാക്കി അയർലൻഡ് വനിതാ ടീം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന നിലയിൽ സ്വന്തമാക്കിയ അയർലൻഡിന് ഇത് ചരിത്ര നേട്ടമാണ്. പാകിസ്താനിൽ അയർലൻഡിൻ്റെ ആദ്യ സന്ദർശനമായിരുന്നു ഇത്. അവസാന മത്സരത്തിൽ 34 റൺസിനായിരുന്നു അയർലൻഡിൻ്റെ ജയം.
അവസാന ടി-20യിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 167 റൺസെടുത്തു. ഗാബി ലൂയിസ് (46 പന്തിൽ 71), ഏമി ഹണ്ടർ (35 പന്തിൽ 40), ഓർല പ്രെൻഡെർഗാസ്റ്റ് (23 പന്തിൽ 37) എന്നിവർ അയർലൻഡിനായി തിളങ്ങി. മറുപടി ബാറ്റിംഗിൽ പാകിസ്താൻ 18.5 ഓവറിൽ 133 റൺസെടുക്കുന്നതിനിടെ ഓളൗട്ടായി. ആതിഥേയർക്കു വേണ്ടി ജവേരിയ ഖാൻ (37 പന്തിൽ 50), നിദ ദർ (24 പന്തിൽ 26) എന്നിവർ മാത്രമാണ് തിളങ്ങിയത്. വെറും മൂന്ന് താരങ്ങൾ മാത്രമേ പാക് നിരയിൽ രണ്ടക്കം കടന്നുള്ളൂ. അയർലൻഡിനായി ക്യാപ്റ്റൻ ലോറ ഡെലനിയും അർലീൻ കെല്ലിയും 3 വിക്കറ്റ് വീതം വീഴ്ത്തി.
The singing has started.
— Ireland Women’s Cricket (@IrishWomensCric) November 16, 2022
🎶 Just can’t get enough 🎶#BackingGreen ☘️🏏 @HanleyEnergy pic.twitter.com/RiLyXlYev5
പരമ്പരയിലെ ആദ്യ മത്സരം അയർലൻഡ് 6 വിക്കറ്റിനു വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ പാകിസ്താൻ 6 വിക്കറ്റിനു വിജയിച്ചു. ഏകദിന പരമ്പര 3-0ന് പാകിസ്താൻ തൂത്തുവാരിയിരുന്നു.
Story Highlights: ireland won pakistan women t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here