‘ആനാവൂര്‍ നാഗപ്പന് ഭരിക്കാന്‍ മേയറെ റബ്ബര്‍ സ്റ്റാമ്പാക്കി’; കെ.മുരളീധരന്‍

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരന്‍. ആനാവൂര്‍ നാഗപ്പന് ഭരിക്കാനാണ് മേയറെ റബ്ബര്‍ സ്റ്റാമ്പാക്കിയതെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഇത് പറയുമ്പോള്‍ തനിക്കെതിരെ വക്കീല്‍ നോട്ടീസ് വന്നേക്കും, എന്നാലും തുറന്നുപറയുമെന്നും മുരളീധരന്‍ പറഞ്ഞു.(k muraleedharan called arya rajendran as rubber stamp)
നഗരസഭയുമായി ബന്ധപ്പെട്ട് പുറത്തുവന്ന കത്ത് വ്യാജമാണെങ്കില്‍ അതാരുണ്ടാക്കി എന്നുകണ്ടെത്തണം. എല്‍ഡിഎഫ് രാജ്ഭവനെതിരായി നടത്തിയ മാര്‍ച്ചിനെയും കെ മുരളീധരന്‍ വിമര്‍ശിച്ചു. വെള്ളായണി പരമു ഇത്തിക്കരപ്പക്കിക്കെതിരെ സമരം ചെയ്ത പോലെയാണ് എല്‍ഡിഎഫിന്റെ രാജ്ഭവന്‍ സമരം. രണ്ടുപേരും കളളന്മാരാണ്. ഒരാള്‍ കാവിവത്ക്കരണം നടത്താനും മറ്റേയാള്‍ മാര്‍ക്‌സിസ്റ്റ്‌വത്ക്കരണം നടത്താനുമാണ് ശ്രമിക്കുന്നത്. ഇത് രണ്ടും അനുവദിക്കില്ലെന്നാണ് യുഡിഎഫ് നിലപാടെന്നും കെ മുരളീധരന്‍ പറഞ്ഞു.
Read Also: വിവാദ കത്തിന്റെ ഉറവിടമെവിടെ? പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറാന്‍ ക്രൈംബ്രാഞ്ച്
അതേസമയം ഗവര്‍ണര്‍ സര്‍ക്കാര്‍ വിഷയത്തിലും മുരളീധരന്‍ പ്രതികരിച്ചു. ഒരു വിദഗ്ധന്‍ ചാന്‍സലര്‍ ആവുമ്പോള്‍ മന്ത്രിമാര്‍ എങ്ങനെ പ്രൊ ചാന്‍സലര്‍ ആയി പിന്നിലിരിക്കുമെന്ന് മുരളീധരന്‍ പരിഹസിച്ചു. സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണ്. ധൂര്‍ത്തിന് കാശുള്ള സര്‍ക്കാരിന് ശമ്പളപരിഷ്‌കരണത്തിന് കാശില്ല. മന്ത്രിമാര്‍ക്ക് പുതിയ കാറുകള്‍ വാങ്ങുന്നു, സഖാക്കളെ ഡ്രൈവര്‍മാരെ ഡ്രൈവര്‍മാരാക്കുന്നു. വണ്ടി പഠിക്കുന്നത് വരെ ഈ കാറിലായിരിക്കും. എന്നിട്ട്, എവിടെയെങ്കിലും കൊണ്ട് ചാര്‍ത്തും, വേറെ വണ്ടിവാങ്ങും’. മുരളീധരന്‍ കുറ്റപ്പെടുത്തി.
Story Highlights: k muraleedharan called arya rajendran as rubber stamp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here