കെ സുധാകരന്‍ നേതാക്കളോട് സംസാരിച്ചു, ലീഗ് നിലപാട് മയപ്പെടുത്തിയേക്കും; നിര്‍ണായക യോഗം 11 മണിക്ക്

മുസ്ലീം ലീഗ് ഉന്നതാധികാരി യോഗം രാവിലെ 11 മണിക്ക് നടക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ യോഗം ഏറെ നിര്‍ണായകമാകും. ആര്‍എസ്എസിനെ പരാമര്‍ശിച്ചുകൊണ്ടുള്ള കെ സുധാകരന്റെ പ്രസ്താവനയില്‍ ലീഗ് നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കെ സുധാകരനെതിരായ നിലപാട് ലീഗ് മയപ്പെടുത്തിയേക്കുമെന്ന സൂചനയുമുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന വിശ്വാസത്തിലെടുത്ത് പ്രശ്‌നം പരിഹരിക്കാനാണ് ലീഗ് നീക്കം നടത്തുന്നത്. (k sudhakaran met muslim league leaders )
കെ സുധാകരന്‍ ഇതിനോടകം മുതിര്‍ന്ന ലീഗ് നേതാക്കളോട് സംസാരിച്ചെന്നാണ് വിവരം. വിവാദ പ്രസ്താവന സംബന്ധിച്ച് പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് കെ സുധാകരന്‍ വിശദീകരണം നല്‍കി. പാണക്കാട് സാദിഖലി തങ്ങളെ കാണാനും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ കൂടിക്കാഴ്ച ഇപ്പോള്‍ വേണ്ടെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
മുന്നണിക്ക് ചേരാത്ത പ്രസ്താവനകള്‍ പൊതുവേദിയില്‍ പറയാന്‍ പാടില്ല എന്നായിരുന്നു സുധാകരനെതിരെ ലീഗ് നേതാക്കളുടെ വിമര്‍ശനം. സുധാകരന്റെ പ്രസ്താവന ഗൗരവത്തോടെയാണ് കാണുന്നതെന്നും ഘടകകക്ഷികളോട് സംസാരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ ജവഹര്‍ലാല്‍ നെഹ്‌റു തയ്യാറായി എന്നായിരുന്നു കെ സുധാകരന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. ആര്‍എസ്എസ് നേതാവ് ശ്യമപ്രസാദ് മുഖര്‍ജിയെ ആദ്യമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസിലായിരുന്നു കെ സുധാകരന്റെ പരാമര്‍ശം.
Story Highlights: k sudhakaran met muslim league leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here