Advertisement

സബ് രജിസ്ട്രാർ ഓഫീസുകളിലെ മിന്നൽ പരിശോധന: ഒന്നരലക്ഷം രൂപയും മദ്യക്കുപ്പികളും പിടിച്ചെടുത്തു

November 16, 2022
Google News 2 minutes Read

സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ആധാരം എഴുത്തുകാർ വഴി കൈക്കൂലി വാങ്ങുന്നവെന്നു കണ്ടെത്തൽ. ഏജന്റുമാരിൽ നിന്ന് പണവും മദ്യക്കുപ്പികളും കണ്ടെത്തി. അതേസമയം ആലപ്പുഴയില്‍ വിജിലന്‍സിനെ കണ്ട് കൈക്കൂലി പണം ഉദ്യോഗസ്ഥൻ വലിച്ചെറിഞ്ഞു.

മലപ്പുറം ജില്ലയിലെ വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും 30,000 രൂപയും, കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും 2,1000 രൂപയും പിടിച്ചെടുത്തു. കാസർകോഡ് നിന്ന് 11,300/ രൂപയും, റാന്നിയിൽ നിന്നും 6,740/- രൂപയും, എറണാകുളം മട്ടാഞ്ചേരിയിൽ നിന്നും 6240/- രൂപയും, ഒരു കുപ്പി വിദേശ മദ്യവും വിജിലന്‍സ് പിടിച്ചെടുത്തു. ആലപ്പുഴയിൽ നിന്നും 4,000/- രൂപയും, കോട്ടയം പാമ്പാടിയിൽ നിന്നും 3,650/- രൂപയും കണ്ടെടുത്തു.

ഗൂഗിൾ പേ മുഖേനയും തുക കൈമാറിയിട്ടുണ്ടോയെന്ന് വരും ദിവസങ്ങളില്‍ പരിശോധന നടത്തുന്നതാന്നെന്നും വിജിലൻസ് ഡയറക്ടര്‍ മനോജ്‌ എബ്രഹാം IPS അറിയിച്ചു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ജില്ലയിൽ 12 ഉം, കൊല്ലം ജില്ലയില്‍ 10 ഉം, മലപ്പുറം എറണാകുളം ജില്ലയില്‍ 7 വീതവും, കോഴിക്കോട് ജില്ലയിൽ ആറും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ എന്നീ ജില്ലകളിൽ അഞ്ചു വീതവും, ഇടുക്കി ജില്ലയിൽ നാലും, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ മൂന്നും, വയനാട്, കാസർഗോഡ് ജില്ലകളിൽ രണ്ട് വീതം സബ് രജിസ്ട്രാര്‍ ഓഫീസുകൾ ഉൾപ്പെടെ ആകെ 76 ഓഫീസുകളിൽ ഒരേസമയം വിജിലന്‍സ് മിന്നൽ പരിശോധന നടന്നത്.

Story Highlights: Lightning inspection at Sub-Registrar offices

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here