Advertisement

‘വിമർശനം അതിരു കടക്കുന്നു, ഇനി അനുവദിക്കില്ല’; കമ്രാൻ അക്മലിന് വക്കീൽ നോട്ടീസ്, മറ്റുള്ളവർക്ക് മുന്നറിയിപ്പുമായി റമീസ് രാജ

November 16, 2022
Google News 2 minutes Read

മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കമ്രാൻ അക്മൽ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) തലവൻ റമീസ് രാജ. തനിക്കെതിരെ അപകീർത്തികരവും തെറ്റായതും ആക്ഷേപകരവുമായ അഭിപ്രായങ്ങൾ നടത്തിയെന്നാരോപിച്ച് കമ്രാൻ അക്മലിന് വക്കീൽ നോട്ടീസ് അയച്ചു. ലോകകപ്പിൽ ടീം നടത്തിയ മോശം പ്രകടനത്തിന് പിന്നാലെ മുൻ ക്രിക്കറ്റ് താരങ്ങൾ പിസിബി ചെയർമാനെ രൂക്ഷമായി വിമർശിച്ചിരുന്നു.

ഓസ്‌ട്രേലിയയിൽ അടുത്തിടെ സമാപിച്ച ലോകകപ്പിൽ ഇന്ത്യയോടും സിംബാബ്‌വെയോടും ആദ്യ രണ്ട് മത്സരങ്ങൾ പാകിസ്താൻ തോറ്റതിന് പിന്നാലെ വസീം അക്രം, വഖാർ യൂനിസ്, മിസ്ബാ-ഉൾ-ഹഖ്, ഷോയിബ് അക്തർ തുടങ്ങിയ മുൻനിര ക്രിക്കറ്റ് താരങ്ങൾ പാകിസ്താനെ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ കമ്രാൻ അക്മലിന്റെ ഏത് പരാമർശമാണ് പിസിബി മേധാവി റമീസ് രാജയെ ചൊടിപ്പിച്ചതെന്ന് വ്യക്തമല്ല. അക്മലിന്റെ പരാമർശം ഹാനികരവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം വിലയിരുത്തി.

സ്വന്തമായി യൂട്യൂബ് ചാനലുകളുള്ള മറ്റ് ചില മുൻ പാക്ക് കളിക്കാർക്കും നോട്ടീസ് അയച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ചിലർ ടീമിനെയും മാനേജ്‌മെന്റിനെയും ബോർഡിനെയും ചെയർമാനെയും വിമർശിക്കുന്നതിനിടയിൽ അതിരു കടക്കുന്നു, ഇനി പാക്ക് ക്രിക്കറ്റിനെ അപകീർത്തിപ്പെടുത്തുന്നത് അനുവദിക്കില്ലെന്ന നിലപാടിലാണ് റമീസ് രാജ.

Story Highlights: Ramiz Raja sends legal notice to Kamran Akmal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here