ഹോസ്റ്റൽ സമയം നീട്ടണം; കോഴിക്കോട് മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനികളുടെ പ്രതിഷേധം

കോഴിക്കോട് മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ റോഡിൽ ഇറങ്ങി പ്രതിഷേധിക്കുന്നു. ഹോസ്റ്റൽ രാത്രി 10 മണിക്ക് അടക്കുന്നതിനാലാണ് വിദ്യാർത്ഥിനികൾ പ്രതിഷേധിക്കുന്നത്. പ്രാക്ടിക്കൽ ക്ലാസ്സ് ഉൾപ്പെടെയുള്ളവ കഴിഞ്ഞ് എത്തുമ്പോൾ സമയം ഒരുപാട് വൈകാറുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഇത്തരം നിയന്ത്രണങ്ങൾ ഇല്ലെന്നും പെൺകുട്ടികൾക്ക് മാത്രമാണ് നിയന്ത്രണങ്ങൾ ഉള്ളതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ആൺകുട്ടികൾക്ക് ഇല്ലാത്ത എന്ത് വ്യത്യാസമാണ് പെൺകുട്ടികൾക്ക് ഇവിടെയുള്ളത് വിദ്യാർത്ഥിനികൾ ചോദിക്കുന്നു.
Read Also: കുസാറ്റിലെ സംഘര്‍ഷത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; പൊലീസ് നടപടി ഏകപക്ഷീയമെന്ന് ആരോപണം
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായ നീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഈ സമയക്രമീകരണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ റോഡിൽ ഇറങ്ങി പ്രതിഷേധിക്കുന്നത്.
Story Highlights: Students Protest at Kozhikode Medical College Ladies Hostel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here