Advertisement

സുധാകരന്റെ കത്ത് മാധ്യമങ്ങൾ പടച്ചുവിട്ട വാർത്ത; പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്

November 16, 2022
Google News 2 minutes Read

സുധാകരൻ രാജികത്ത് നൽകിയെന്നത് മാധ്യമങ്ങൾ പടച്ചുവിട്ട വാർത്തയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്. ശൂന്യകാശത്തു നിന്ന് കൊടുത്ത തെറ്റായ വാർത്തയാണത്. മാധ്യമങ്ങൾ നുണകൾ പ്രചരിപ്പിക്കുന്നുവെന്നും വി.ഡി.സതീശൻ പറഞ്ഞു.

Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

നേരത്തെയും ഇത്തരത്തിൽ വാർത്തകൾ വന്നിരുന്നു. സർക്കാരിനെ രക്ഷപ്പെടുത്താനുള്ള നടത്തുന്ന ശ്രമത്തിന്റെ ഭാ​ഗമാണിത്. സിപിഐഎം പ്രതികൂട്ടിൽ ആകുമ്പോഴാണ് ഇത്തരം വാർത്തകൾ ഉണ്ടാകുന്നത്. സർക്കാരിനെതിരെ സമരം നടക്കുമ്പോൾ ഫോക്കസ് മാറ്റാനുള്ള ഉള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

Read Also: സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ചു

സുധാകരന്റെ പ്രസ്താവനകൾ വേറെ വിഷയം ആണ്. നാക്കു പിഴ എന്ന് വിശദീകരണം നൽകി. അത് പാർട്ടിയും നേതൃത്വം സ്വീകരിച്ചു. എല്ലാവരുടെ പിന്തുണയും അദ്ദേഹത്തിന് ഉണ്ട്. ലീഗിന്റെ ആശങ്ക സ്വാഭാവികമാണ്. അത് പരിഹരിക്കുന്നതിനായി ലീഗുമായി സംസാരിച്ചിട്ടുണ്ട്. മതേതര നിലപാട് എല്ലാ കാലത്തും സ്വീകരിക്കുന്ന ആളാണ് സുധാകരനെന്നും വി.ഡി.സതീശൻ പറഞ്ഞു.

Story Highlights: Sudhakaran letter fake v d satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here