മുല്ലപ്പെരിയാറില്‍ മരം മുറിയ്ക്കാന്‍ അനുവാദം തേടി തമിഴ്‌നാട്; സുപ്രിംകോടതിയെ സമീപിച്ചു

മുല്ലപ്പെരിയാറില്‍ മരം മുറിയ്ക്കാന്‍ അനുവാദം തേടി തമിഴ്‌നാട്. 15 മരങ്ങള്‍ മുറിക്കാനാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അനുമതി തേടിയത്. അണക്കെട്ട് ബലപ്പെടുത്തുന്നതിനായി മരങ്ങള്‍ മുറിക്കണമെന്ന് തമിഴ്നാട് സുപ്രിംകോടതിയെ അറിയിച്ചു. കേരളം മരം മുറിയ്ക്കാനുള്ള അനുവാദം പിന്‍വലിച്ച സാഹചര്യത്തിലാണ് അപേക്ഷ.
മറ്റ് അറ്റകുറ്റപ്പണികളില്ലാതെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി ഉയര്‍ത്തുകയാണ് തമിഴ്‌നാടിന്റെ താത്പര്യം. നിലവില്‍ സുപ്രിംകോടതിയുടെ അനുവാദം ഉണ്ടെങ്കിലെ അതിന് സാധിക്കൂ. ഇതിനായുള്ള നീക്കത്തിന്റെ തുടക്കമാണ് തമിഴ്‌നാട് സമര്‍പ്പിച്ച അപേക്ഷ. ബേബി ഡാമും എര്‍ത്ത് ഡാമും ശക്തിപ്പെടുത്തിയാല്‍ മറ്റ് അറ്റകുറ്റപ്പണികളില്ലാതെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി ഉയര്‍ത്താന്‍ സുപ്രിംകോടതി അനുവദിക്കും എന്നാണ് തമിഴ്‌നാടിന്റെ വിശ്വാസം.
Read Also: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷനെ മാറ്റണം; കേരളത്തിന്റെ ആവശ്യം തള്ളി സുപ്രിംകോടതി
15 മരങ്ങള്‍ മുറിക്കാനാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അനുമതി തേടിയത്. അണക്കെട്ട് ബലപ്പെടുത്തുന്നതിനായി മരങ്ങള്‍ മുറിക്കണമെന്നാണ് തമിഴ്നാടിന്റെ വാദം. അടിത്തറപോലും നിര്‍മ്മിയ്ക്കാതെ വെറും മൂന്നടി മാത്രം കോണ്‍ക്രീറ്റ് ചെയ്ത് കെട്ടിപ്പൊക്കിയതാണ് ബേബിഡാം എന്നാണ് കേരളത്തിന്റെ നിലപാട്. 240 അടി നീളവും 53 അടി ഉയരവും എട്ടടി വീതിയും ബേബിഡാമിനുണ്ട്. 118 അടിയില്‍ നിന്ന് ജലനിരപ്പുയര്‍ത്താന്‍ ഷട്ടര്‍ നിര്‍മ്മിക്കാനിറങ്ങിയ തമിഴ്‌നാട് ആ പദ്ധതി ഒഴിവാക്കി ഇതിനായി മണ്ണ് നീക്കിയ സ്ഥലത്ത് ഡാം നിര്‍മിക്കുകയായിരുന്നു.
Story Highlights: tamil nadu approach supreme court for cutting trees at mullaperiyar dam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here