തിരുവനന്തപുരത്ത് തിമിംഗല ഛർദ്ദി പിടികൂടി

തിരുവനന്തപുരത്ത് ആംബർ ഗ്രീസ് ( തിമിംഗല ഛർദ്ദി ) പിടികൂടി. കല്ലമ്പലം ഫാർമസിമുക്കിലാണ് സംഭവം. കാർ അപകടത്തിൽ പെട്ടതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് തിമിംഗല ഛർദ്ദി പിടിച്ചെടുത്തത്.
കൊല്ലം സ്വദേശികളായ സഹോദരങ്ങളെ പൊലീസ് പിടികൂടി വനം വകുപ്പിന് കൈമാറി. ദീപു, ദീപക് എന്നിവരാണ് പിടിയിലായത്. ബാഗിൽ മൂന്നു കഷണങ്ങളായി സൂക്ഷിച്ച നിലയിലായിരുന്നു ശർദ്ദി. ആറു കിലോയോളം ആംബർ ഗ്രീസാണ് ഉണ്ടായിരുന്നത്.
തമിഴ്‌നാട്ടിലെ മാർത്താണ്ടത്ത് നിന്നും എത്തിച്ചതാണെന്നു പ്രതികൾ മൊഴി നൽകി. കഴക്കൂട്ടത്ത് എത്തിച്ചു വിൽക്കാനായിരുന്നു നീക്കമെന്നാണ് ലഭ്യമാകുന്ന വിവരം.
Story Highlights:
Thiruvananthapuram Ambergris captured
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here