യു.എ.ഇ ഗോൾഡൻ വീസക്കാർക്ക് മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ അനുമതി

യുഎഇയിൽ ഗോൾഡൻ വീസ ലഭിച്ചവർക്ക് പത്ത് വര്‍ഷത്തേക്ക് മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ അനുമതി. മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യുന്നതിന് നിക്ഷേപ തുക കെട്ടിവയ്ക്കേണ്ടിതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒക്ടോബറിൽ നിലവിൽ വന്ന ഗോൾഡൻ വീസ ചട്ടങ്ങളുടെ ഭാഗമായാണ് മാതാപിതാക്കളെയും സ്പോണ്‍സര്‍ ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്.നിക്ഷേപതുക എടുത്ത് കളഞ്ഞതിന് പുറമേ മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യാൻ നിശ്ചിത ശമ്പളം വേണമെന്ന വ്യവസ്ഥയും ഒഴിവാക്കി. മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യുന്നതിന് 2800 ദിര്‍ഹം മുതൽ 3800 ദിര്‍ഹം വരെ ആണ് ചെലവ് വരിക.
Read Also: യു.എ.ഇ ഗോൾഡൻ വിസ കൂടുതൽ പേർക്ക് ലഭ്യമാകും
മാതാപിതാക്കളുടെ ഏകസംരക്ഷകരാണ് തങ്ങളെന്ന സര്‍ട്ടിഫിക്കറ്റ് കോണ്‍സുലേറ്റിൽ നിന്ന് ഹാജരാക്കണം. സാധാരണ റസിഡൻസി വിസ ഉടമകൾക്ക് നൽകുന്നതുപോലെ ഒരു വർഷത്തേക്കാണ് തങ്ങളുടെ പാരന്റ്‌സിനെ സ്‌പോൺസർ ചെയ്യാൻ സാധിച്ചിരുന്നത്. മാത്രമല്ല, അവരുടെ പ്രതിമാസ ശമ്പളം കുറഞ്ഞത് 20,000 ദിർഹമെങ്കിലുമുണ്ടായിരിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു. എന്നാൽ, ഈ ശമ്പള വ്യവസ്ഥയൊന്നും ഗോൾഡൻ വിസയുള്ളവർക്ക് ബാധകമായിരിക്കില്ല.
Story Highlights: UAE golden visa holders can now bring parents for 10 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here