Advertisement

യുക്രൈൻ തലസ്ഥാനമായ കീവിൽ മിസൈൽ ആക്രമണം

November 16, 2022
Google News 1 minute Read

യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ മിസൈൽ ആക്രമണം. പാർപ്പിട കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. രാജ്യത്തുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. തലസ്ഥാനത്ത് ആക്രമണമുണ്ടെന്നും പെ ചെർസ്ക് ജില്ലയിൽ രണ്ട് പാർപ്പിട കെട്ടിടങ്ങൾ തകർന്നതായാണ് പ്രാഥമിക അറിവെന്നും കീവ് മേയർ പ്രസ്താവനയിലൂടെ അറിയിച്ചു. രക്ഷാപ്രവർത്തകർ സംഭവസ്ഥലങ്ങളിലുണ്ട്. റഷ്യയുടെ മിസൈൽ ആക്രമണമാണിതെന്ന് പ്രസിഡന്റിന്റെ ഒഫീസ് അറിയിച്ചു.

സോവിയറ്റ് കാലഘട്ടത്തിലെ അഞ്ച് നിലകളുള്ള കെട്ടിടത്തിൽ തീ പിടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അപകടം ഇനിയും ഉണ്ടാകാമെന്നും എല്ലാവരും ഷെൽട്ടറുകളിൽ തുടരണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Read Also: ജി20 ഉച്ചകോടി: യുക്രൈൻ അധിനിവേശത്തെ അപലപിച്ച് ലോക രാജ്യങ്ങൾ

അതേസമയം ബാ​ലി​യി​ൽ ന​ട​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി​യി​ൽ റ​ഷ്യ​യു​ടെ യുക്രൈൻ അ​ധി​നി​വേ​ശ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ലോ​ക രാജ്യങ്ങൾ . രാ​ജ്യ​ങ്ങ​ൾ സ്വ​ന്തം അ​യ​ൽ​ക്കാ​രെ ആ​ക്ര​മി​ക്ക​രു​തെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​ക് പ​റ​ഞ്ഞു. യു​ദ്ധം അ​വ​സാ​നി​പ്പി​ച്ച് യുക്രൈനി​ൽ​നി​ന്ന് റ​ഷ്യ പു​റ​ത്തു​പോ​ക​ണം. യു​ദ്ധം ആ​ഗോ​ള സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ളെ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഉ​ച്ച​കോ​ടി​യി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ഡി​മി​ർ പു​ടി​ന്റെ ന​ട​പ​ടി​യെ​യും ഋ​ഷി സു​ന​ക് വി​മ​ർ​ശി​ച്ചു.റ​ഷ്യ​യു​ടെ യുക്രൈൻ അ​ധി​നി​വേ​ശം വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​ണ് ലോ​ക​ത്തു​ണ്ടാ​ക്കി​യ​ത്. ഒ​രു രാജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ന്റെ​യും അ​തി​ർ​ത്തി സ​മ​ഗ്ര​ത​യു​ടെ​യും അ​ടി​സ്ഥാ​ന ത​ത്ത്വ​ങ്ങ​ളാ​ണ് റ​ഷ്യ ലംഘി​ച്ചി​രി​ക്കു​ന്ന​ത്. ന​മ്മ​ളെ​ല്ലാ​വ​രും ഈ ​ത​ത്ത്വ​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ണി​രി​ക്കു​ന്ന​ത്. ഒ​രു രാ​ജ്യം അ​യ​ൽ​പ​ക്ക​ത്തെ ആ​ക്ര​മി​ക്ക​രുത്. പൗ​ര​ന്മാ​രു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ ഇ​ല്ലാ​താ​ക്ക​രു​തെന്ന് ഋ​ഷി സു​ന​ക് പ​റ​ഞ്ഞു.

Story Highlights: Wave of Russian missiles hit Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here