ഡോക്ടർക്ക് മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി 20 ലക്ഷം തട്ടിയ ഓട്ടോ ഡ്രൈവർ പിടിയിൽ

തൃശൂർ സ്വദേശിയായ ഡോക്ടർക്ക് മദ്യത്തിൽ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വിരുതൻ ഈസ്റ്റ് പൊലീസിന്റെ പിടിയിൽ. ഇടുക്കി തടിയംപാടം മാടോലി വീട്ടിൽ നിഷാദ് ജബ്ബാറിനെയാണ് തൃശ്ശൂർ ടൗൺ ഈസ്റ്റ് പൊലീസ് പിടികൂടിയത്. ഓട്ടോ ഡ്രൈവറായ നിഷാദ് സൗഹൃദം സ്ഥാപിച്ചാണ് പണം തട്ടിയത്. ( 20 lakh stolen by mixing drugs with alcohol to the doctor ).
തൃശൂരിലെ പ്രമുഖ ഡോക്ടർ തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഓട്ടോറിക്ഷയിൽ കയറി സ്വന്തം വീട്ടിലെത്തി. നിഷാദ് ജബ്ബാറായിരുന്നു ഡോക്ടറെ വീട്ടിലെത്തിച്ച ഓട്ടോ ഡ്രൈവർ. ഈ യാത്രയിൽ ഡോക്ടറുമായി ഇയാൾ പരിചയം സ്ഥാപിച്ചു.ഇതോടെ ഇയാൾ ഡോക്ടറുടെ സന്തത സഹചാരിയായി. ഡോക്ടറുടെ യാത്രകൾക്ക് ഡ്രൈവറായി ഒപ്പം കൂടി.
കായംകുളത്ത് യുവാവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമം; പ്രതികൾ പിടിയിൽRead Also:
ഇതിനിടയിൽഡോക്ടറുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മൊബൈൽ ബാങ്കിംഗ് വിവരങ്ങൾ എന്നിവയും ഒടിപി നമ്പറുകളും ഇയാൾ മനസിലാക്കിയിരുന്നു. ഡോക്ടർ വല്ലപ്പോഴും മദ്യപിക്കുന്ന സ്വഭാവമുള്ളയാളെന്ന് ബോധ്യപ്പെട്ടതോടെ യാത്രയിൽ വച്ച് ഡോക്ടർക്ക് മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകുകയായിരുന്നു. ഡോക്ടർ അബോധാവസ്ഥയിലായപ്പോൾ മൊബൈൽ ഫോൺ കൈവശപ്പെടുത്തി ഇൻറർനെറ്റ് ബാങ്കിംഗ് വഴി 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തു.
പണം നഷ്ടപ്പെട്ട ഡോക്ടർ കഴിഞ്ഞ സെപ്തംബറിലാണ് ഈസ്റ്റ് പൊലീസിൽപരാതി നൽകിയത്. ഒളിവിൽ പോയ പ്രതിയെ മൂവാറ്റുപുഴയിൽനിന്നാണ് പിടികൂടിയത്. ഇയാൾക്കെതിരെ കുന്ദംകുളം, ഗുരുവായൂർ പൊലീസ് സ്റ്റേഷനുകളിൽ തട്ടിപ്പുകേസുകൾ നിലവിലുണ്ട്. തൃശൂർ നഗരത്തിലെ ലോഡ്ജിൽ താമസിച്ച്, ദിവസ വാടക അടിസ്ഥാനത്തിൽ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു ഇയാൾ. ഇയാൾക്ക് NEFT, IMPS ഇൻസ്റ്റന്റ് മണി ട്രാൻസ്ഫർ, ഇന്റർനെറ്റ് ബാങ്കിങ്ങ് തുടങ്ങിയ ഇടപാടുകളിൽ പരിജ്ഞാനമുണ്ട്.
തട്ടിയെടുത്ത പണം മുഴുവനും ആഢംബര ജീവിതത്തിനും, ഓൺലൈൻ റമ്മി കളിക്കുവാനും ഉപയോഗിച്ചതായാണ് പ്രതി പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഇയാൾക്കെതിരെ കേരളത്തിലെ ഇതര പൊലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ടോ എന്ന് അന്വേഷണം നടത്തുകയാണ്.
Story Highlights: 20 lakh stolen by mixing drugs with alcohol to the doctor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here