ബസ് സ്റ്റോപ്പിന് താഴികക്കുടത്തിൻ്റെ ആകൃതി; മുസ്ലിം പള്ളി പോലെയെന്ന് ബിജെപി എംപി, മൈസൂർ കൊട്ടാരം പോലെയെന്ന് ബിജെപി എംഎൽഎ

താഴികക്കുടത്തിൻ്റെ ആകൃതിയിലുള്ള ബസ് സ്റ്റോപ്പ് പൊളിച്ചുനീക്കാൻ ഉത്തരവ്. നിയമാനുസൃതമല്ലാത്ത നിർമിതിയെന്ന് ചൂണ്ടിക്കാട്ടി ദേശീയപാതാ അതോറിറ്റിയാണ് മൈസൂർ സിവിക് ബോഡിയോട് ബസ് സ്റ്റോപ്പ് പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ടത്. ബസ് സ്റ്റോപ്പ് കാണാൻ മുസ്ലിം പള്ളി പോലെയുണ്ടെന്ന് ബിജെപി എംപി പ്രതാപ് സിൻഹ ആരോപിച്ചതിനു പിന്നാലെയാണ് ദേശീയപാതാ അതോറിറ്റിയുടെ ഉത്തരവ്. ബസ് സ്റ്റോപ്പ് ബുൾഡോസർ കൊണ്ട് പൊളിച്ചുനീക്കുമെന്ന് പ്രതാപ് സിൻഹ ഭീഷണിപ്പെടുത്തിയിരുന്നു.
“നടുക്ക് വലിയ താഴികക്കുടവും രണ്ട് വശത്തും ചെറിയ താഴികക്കുടങ്ങളുമുണ്ടെങ്കിൽ അത് മുസ്ലിം പള്ളിയായി പരിഗണിക്കപ്പെടും. അത് പൊളിച്ചുനീക്കാൻ ഞാൻ മൂന്ന് – ദിവസം നൽകുന്നു. അവർ അത് പൊളിച്ചുനീക്കിയില്ലെങ്കിൽ ഞാൻ ജെസിബി കൊണ്ട് സ്വയം അത് പൊളിച്ചുകളയും.”- മൈസുരുവിൽ നടന്ന ഒരു പൊതുപരിപാടിക്കിടെ പ്രതാപ് സിൻഹ പറഞ്ഞതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
National Highways Authority of India (NHAI) issues notice to Mysore City Corporation for the removal of a "structure constructed to achieve controversial kind of issues" at a bus stop in Mysuru, Karnataka; grants them one-week time for the removal of the structure. pic.twitter.com/2LqYdqsffn
— ANI (@ANI) November 17, 2022
തുടർന്നാണ് ദേശീയപാതാ അതോറിറ്റി നോട്ടീസയച്ചത്. ഈ ബസ് സ്റ്റോപ്പ് നിയമാനുസൃതമല്ലാത്ത നിർമിതിയെന്ന് നോട്ടീസിൽ പറയുന്നു. വർഗീയ ലഹളകളിലേക്ക് നയിക്കാനിടയുള്ള വിവാദ പ്രശ്നങ്ങൾ ഈ ബസ് സ്റ്റോപ്പിലുണ്ടെന്നും നോട്ടീസിൽ പറയുന്നു.
ഇതിനിടെ, പ്രതാപ് സിൻഹയെ തള്ളി ബിജെപി എംഎൽഎ എസ്എ രാംദാസ് രംഗത്തുവന്നു. ബസ് സ്റ്റോപ്പ് നിർമിച്ചത് മൈസൂർ കൊട്ടാരത്തിൻ്റെ ആകൃതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. മൈസൂർ നഗരത്തിൻ്റെ പൈതൃകത്തിനനുസരിച്ചായിരുന്നു നിർമിതിയെന്ന് അദ്ദേഹം പറഞ്ഞതായി ഡെക്കാൻ ഹെരാൾഡ് റിപ്പോർട്ട് ചെയ്തു. ഇതിൻ്റെ കോൺട്രാക്ടർ മുസ്ലിമാണെന്ന മട്ടിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
Story Highlights: bus stop dome demolish bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here