ആശങ്കകൾക്ക് വിരാമം; മണ്ണിനടിയിൽ കുടുങ്ങിയ വ്യക്തിയെ രക്ഷിച്ചു; രക്ഷാപ്രവർത്തനം അവസാനിച്ചു

കോട്ടയത്ത് മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞതിനെ തുടർന്ന് മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അതിഥി തൊഴിലാളിയായ സുശാന്തിനെ മണ്ണിനടിയിൽ നിന്ന് രക്ഷിച്ചത്. ( kottayam landslide trapped worker rescued )
കോട്ടയം മറിയപ്പള്ളിയിലായിരുന്നു സംഭവം. വീടിന്റെ നിർമാണത്തിലിരിക്കുന്ന മതിലാണ് ഇടിഞ്ഞുവീണത്. മതിൽ കെട്ടുന്നതിനായി മണ്ണ് മാറ്റാനുള്ള ശ്രമത്തിനിടെ നാല് ഇതരസംസ്ഥാന തൊഴിലാളികൾ അപകടത്തിൽപ്പെടുകയായിരുന്നു. മറ്റുള്ളവരെ രക്ഷപെട്ടെങ്കിലും സുശാന്ത് മണ്ണിനടിയിൽ അകപ്പെടുകയായിരുന്നു.
കോട്ടയം ചിങ്ങവനം പൊലീസും ഫയർഫോഴ്സും ചേർന്നാണ് യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്.
Story Highlights: kottayam landslide trapped worker rescued
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here