Advertisement

ലോക കിരീടം നേടാൻ ഒരു കൈ സഹായം; മെസിക്കായി മനഃശാസ്ത്ര തന്ത്രങ്ങളൊരുക്കി മലയാളി സ്‌പോർട്‌സ് സൈക്കോളജിസ്റ്റ്

November 17, 2022
Google News 2 minutes Read

ലോക കിരീടം നേടാൻ ലയണൽ മെസിക്കും അർജൻ്റീനയ്ക്കും മനഃശാസ്ത്ര തന്ത്രങ്ങളൊരുക്കി മലയാളി സ്‌പോർട്‌സ് സൈക്കോളജിസ്റ്റ് വിപിൻ റോൾഡൻ്റ്. നേരത്തെ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയൽ മാഡ്രിഡിന്റെ മോശം പ്രകടനസമയത്ത് അവരെ വിജയവഴിയിലേക്ക് തിരിച്ചെത്തിച്ച സൈക്കോളജിക്കൽ സ്ട്രാറ്റജികൾ തയ്യാറാക്കിയവരിൽ ഡോ.വിപിൻ റോൾഡന്റുമുണ്ടായിരുന്നു. റയലിനൊപ്പം ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഇദ്ദേഹത്തിൻ്റെ സേവനം തേടിയിട്ടുണ്ട്.

100 ശതമാനവും വിജയസാധ്യതയുള്ള പ്രൊജക്ടാണ് ഇതെന്ന് വിപിൻ റോൾഡൻ്റ് 24നോട് പ്രതികരിച്ചു. പ്രൊജക്ടുമായി അർജൻ്റൈൻ അധികൃതരെ ബന്ധപ്പെടാനുള്ളതിൻ്റെ അവസാന ഘട്ടത്തിലാണ്. നോക്കൗട്ട് ഘട്ടത്തിലെ അതിസമ്മർദത്തെ അതിജീവിക്കാൻ 100 ശതമാനവും ഫലപ്രദമായ പ്രൊജക്ടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ലോകജേതാക്കളാക്കാൻ അർജൻ്റീനയെ സഹായിക്കാനുതകുന്ന ‘എത്തിക്കൽ ഡ്രീം ഹാക്കിങ്’, കളിക്കാരുടെ മാനസിക ഊർജ്ജനിലയെയും വിന്നിംഗ് വൈബ്രേഷൻസിനെയും ആധാരമാക്കിയുള്ള ‘വൈറ്റാലിറ്റി സ്ട്രാറ്റജി’ തുടങ്ങിയ അതിനൂതന പെർഫോമൻസ് സൈക്കോളജി തന്ത്രങ്ങളാണ് രാജ്യാന്തര പ്രശസ്തമായ റോൾഡന്റ്‌സ് മൈൻഡ് -ബിഹേവിയർ- പെർഫോമൻസ് സ്റ്റുഡിയോയിലെ മനഃശാസ്ത്ര ഗവേഷണ വിഭാഗം നിരന്തര പരിശ്രമത്തിലൂടെ കണ്ടെത്തിയിരിക്കുന്നത് എന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.

മലയാളി ക്രിക്കറ്റ് താരങ്ങളായ ടിനു യോഹന്നാൻ, എസ്. ശ്രീശാന്ത്, സഞ്ജു സാംസൺ എന്നീ താരങ്ങൾക്കും ഒട്ടേറെ ഐ.പി.എൽ താരങ്ങൾക്കും ഇദ്ദേഹം മാനസിക പരിശീലനം നൽകിയിട്ടുണ്ട്.കേരളം ആതിഥ്യമരുളിയ 35 -ാം ദേശിയ ഗെയിംസിൽ കേരള സംഘത്തിനായി സർക്കാർ നിയമിച്ച ഔദ്യോഗിക സ്‌പോർട്‌സ് സൈക്കോളജിസ്റ്റായിരുന്നു ഡോ.വിപിൻ. അത് ലറ്റിക്‌സ്, സൈക്ലിങ്ങ്, ടെന്നീസ് , കനോയിങ്ങ്, കയാക്കിങ്ങ്, ഖോ-ഖോ, നെറ്റ്‌ബോൾ, റോവിങ്ങ്, റെസ്‌ലിംഗ് അടക്കം വിവിധ ടീമുകൾക്ക് മാനസിക പരിശീലനം നൽകി.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ (CCL) കേരള സ്‌ട്രൈക്കേഴ്‌സിന്റെ പെർഫോമൻസ് സൈക്കോളജിസ്റ്റായിരുന്നു. രഞ്ജി ട്രോഫി, ട്വന്റി 20 അടക്കം കേരള ക്രിക്കറ്റ് അസോസിയേഷന്റെ വിവിധ ടീമുകൾക്ക് മാനസിക പരിശീലനം നൽകിയിട്ടുണ്ട്.

കേരളായൂണിവേഴ്‌സിറ്റിയിൽ നിന്നും സൈക്കോളജി പോസ്റ്റ് ഗ്രാജുവേഷൻ പാസായ ഡോ. വിപിൻ ഇൻഡസ്ട്രിയൽ ആൻഡ് ഓർഗനൈസേഷണൽ സൈക്കോളജിയിൽ എം.ഫിൽ ഉം, പി.എച്ച്.ഡി യും നേടിയിട്ടുണ്ട്. പ്രകടന മികവ് വർധിപ്പിക്കുന്നതിൽ 25 വർഷത്തെ അനുഭവസമ്പത്തുള്ള ഡോ.റോൾഡന്റ് ഇന്ത്യയിലും വിദേശത്തുമുള്ള ഒട്ടനവധി വ്യവസായ പ്രമുഖരുടെയും സിനിമാതാരങ്ങളുടെയും പേഴ്‌സണൽ മെന്ററാണ്.

Story Highlights: lionel messi argentina sports psychologist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here