പ്രിയാ വർഗീസിന് തിരിച്ചടി; യോഗ്യത തള്ളി ഹൈക്കോടതി

അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് പ്രിയ വർഗീസ് യോഗ്യയല്ലെന്ന് ഹൈക്കോടതി വിധി. പ്രിയ ഒന്നാമതെത്തിയ റാങ്ക് പട്ടിക പുനഃപരിശോധിക്കണം. തുടർനടപടികൾ പുനഃപരിശോധനയ്ക്കു ശേഷം മാത്രമേ പാടുള്ളൂവെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം വിധിയിൽ സന്തോഷമെന്നും പോരാട്ടത്തിന്റെ വിജയമെന്നും ഹർജിക്കാരൻ പ്രൊഫ.ജോസഫ് സ്‌കറിയ പ്രതികരിച്ചു. ഹൈക്കോടതി വിധി മാനിക്കുന്നുവെന്ന് പ്രിയ വർഗീസും പറഞ്ഞു. ( priya vargese face setback in highcourt )
ഗവേഷണ കാലം, എൻഎസ്എസ്, കോ-ഓർഡിനേറ്റർ, സ്റ്റുഡന്റ് ഡയറക്ടർ തുടങ്ങി പ്രിയാ വർഗീസിസ് അവകാശപ്പെടുന്ന സേവനങ്ങൾ ഒന്നും അധ്യാപന പരിചയം ആകില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി വിധി. പ്രിയാ വർഗീസിനു യോഗ്യതയുണ്ടോ എന്നു സർവകലാശാല പുനഃപരിശോധിക്കണം. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണം. ഇതിന് ശേഷം മാത്രം റാങ്ക് ലിസ്റ്റിൽ തുടർനടപടി എടുക്കാൻ കോടതി നിർദേശിച്ചു. അതേസമയം വിധിയിൽ സന്തോഷമെന്നും പോരാട്ടത്തിന്റെ വിജയമെന്നും ഹർജിക്കാരൻ പ്രൊഫ.ജോസഫ് സ്‌കറിയ പ്രതികരിച്ചു.
ഹൈക്കോടതി വിധി മാനിക്കുന്നുവെന്നും നിയമ വിദഗ്ധരമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും പ്രിയ വർഗീസ്.
Read Also: ‘അർപ്പുതാമ്മാളിന്റെ പോരാട്ടത്തിനൊപ്പം നിന്ന കോടതിയോട് ആദരവ് മാത്രമേ ഉള്ളൂ’; പ്രിയ വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയയ്ക്ക് മതിയായ അധ്യാപന പരിചയമില്ലെന്നും അസി. പ്രഫസർ തസ്തികയിൽ അവശ്യമായ കാലം പ്രവർത്തിച്ചിട്ടില്ലെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി. പ്രിയ വർഗ്ഗീസിന്റെ യോഗ്യതകൾ അക്കാദമികപരമല്ലെന്നും കോടതി വിലയിരുത്തി.പ്രിയയുടെ അധ്യാപന പരിചയം പരിഗണിക്കാത്ത സ്‌ക്രൂട്ടണിംഗ് കമ്മിറ്റിക്കും അക്കാദമിക് സ്‌കോർ കുറഞ്ഞ പ്രിയയെ നിയമിച്ചതിൽ സിലക്ഷൻ കമ്മിറ്റിയെയും കോടതി ഉത്തരവിൽ വിമർശിച്ചു.
Story Highlights: priya vargese face setback in highcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here