‘അർപ്പുതാമ്മാളിന്റെ പോരാട്ടത്തിനൊപ്പം നിന്ന കോടതിയോട് ആദരവ് മാത്രമേ ഉള്ളൂ’; പ്രിയ വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമന കേസിൽ ഹൈക്കോടതി വിധി പറയുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വർഗീസ്. ( priya varghese fb post )
പോസ്റ്റ് ഇങ്ങനെ : ‘അർപ്പുതാമ്മാളിന്റെ പോരാട്ടത്തിനൊപ്പം നിന്ന കോടതിയോട് ആദരവ് മാത്രമേ ഉള്ളൂ. മാധ്യമങ്ങളിൽ വന്ന വാർത്തയോടായിരുന്നു എന്റെ പ്രതികരണം. ഒന്നും രണ്ടുമല്ല പല മാധ്യമങ്ങളിൽ വന്ന വാർത്തയോട്’.
നാഷ്ണൽ സർവീസ് സ്‌കീമിന്റെ കോർഡിനേറ്റർ എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾ അധ്യാപനത്തിന്റെ ഭാഗമാക്കാൻ കഴിയില്ലെന്നും, ആ സമയത്ത് നടത്തിയ ‘കുഴിവെട്ട്’ പ്രവർത്തിപരിചയമല്ലെന്നുമായിരുന്നു കോടതി നേരത്തെ പറഞ്ഞിരുന്നത്. ‘കുഴിവെട്ട്’ എന്ന് പറഞ്ഞിട്ടില്ലെന്ന് ഇന്ന് കോടതി വ്യക്തമാക്കി. എന്നാൽ നിരവധി മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിരുന്നു. ഈ മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു എന്നാണ് പിയ വർഗീസ് വിശദീകരിക്കുന്നത്.
Story Highlights: priya varghese fb post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here