Advertisement

ലീഗ് നിലപാട് മയപ്പെടുത്തിയിട്ടും സുധാകരന്റെ പ്രസ്താവനയെച്ചൊല്ലി യുഡിഎഫില്‍ ഭിന്നത തുടരുന്നു; വിമര്‍ശിച്ച് ആര്‍എസ്പിയും

November 17, 2022
Google News 2 minutes Read

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനകളില്‍ മുസ്ലീം ലീഗ് നിലപാട് മയപ്പെടുത്തിയെങ്കിലും യുഡിഎഫില്‍ ഭിന്നത തുടരുന്നു. കെ സുധാകരന്‍ ജാഗ്രത പാലിക്കണമായിരുന്നെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി. ശത്രുക്കള്‍ക്ക് വെടിമരുന്ന് കൊടുക്കുന്ന പ്രസ്താവനകളാണ് കെപിസിസി അധ്യക്ഷന്റെ ഭാഗത്തുനിന്നും ഉണ്ടായത്. കെ സുധാകരനും കോണ്‍ഗ്രസും ഈ വിഷയം പരിശോധിക്കണമെന്നും ഷിബു ബേബി ജോണ്‍ ട്വന്റിഫോറിനോട് പറഞ്ഞു. (shibu baby john criticism against k sudhakaran)

കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായത് മുതല്‍ കേരളത്തിലെ സിപിഐഎം വല്ലാതെ അസ്വസ്ഥരായിരുന്നു. വലിയ ജനപിന്തുണയുള്ള നേതാവായാണ് കെ സുധാകരന്‍ എന്നതാണ് കാരണം. കെ സുധാകരന്റെ നിലപാടുകളെക്കുറിച്ച് ആര്‍എസ്പിക്ക് ആശങ്കയില്ല. പക്ഷേ സമീപകാലത്ത് പലപ്പോഴായി ഇത്തരം പ്രസ്താവനകളുണ്ടാകുന്നു. കെ സുധാകരന്‍ കുറച്ചുകൂടി ജാഗ്രത പാലിക്കണം. ശത്രുക്കളുടെ അജണ്ടയില്‍ ചെന്ന് വീഴരുത്. ഷിബു ബേബി ജോണ്‍ പറഞ്ഞു.

Read Also: കെ. സുധാകരനെതിരെ നിലപാട് മയപ്പെടുത്തി മുസ്ലിംലീഗ്, ലീഗിന്റെ പ്രതിഷേധത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ സിപിഐഎം

നെഹ്‌റുവിനെക്കുറിച്ചുള്ള കെ സുധാകരന്റെ പരാമര്‍ശമാണ് വിവാദമായത്. വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ ജവാഹര്‍ലാല്‍ നെഹ്‌റു തയ്യാറായി എന്നുള്‍പ്പെടെ കെ സുധാകരന്‍ പറഞ്ഞു.ആര്‍എസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയെ ആദ്യ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. കണ്ണൂരില്‍ ഡിസിസി സംഘടിപ്പിച്ച നവോഥാന സദസില്‍ വച്ചായിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം.

Story Highlights: shibu baby john criticism against k sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here