Advertisement

രാജീവ് ഗാന്ധി വധക്കേസ് : പുന:പരിശോധന ഹർജിയുമായി കേന്ദ്രസർക്കാർ

November 18, 2022
Google News 2 minutes Read
Centre Challenges Release Of Convicts In Rajiv Gandhi Case

രാജീവ് ഗാന്ധി വധക്കേസിൽ പുന:പരിശോധന ഹർജിയുമായി കേന്ദ്രസർക്കാർ. പ്രതികളുടെ ജയിൽ മോചനം അനുവദിച്ച സുപ്രിംകോടതിയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രം അവശ്യപ്പെട്ടു. ( Centre Challenges Release Of Convicts In Rajiv Gandhi Case )

1991ൽ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽടിടിഇ നടത്തിയ ചാവേർ ആക്രമണത്തിലാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ആറു പ്രതികളെ വിട്ടയയ്ക്കാൻ കഴിഞ്ഞ ദിവസം സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

പ്രതികളായ നളിയും ഭർത്താവ് മുരുഗനും (ശ്രീഹരൻ) ഉൾപ്പെടെ ആറുപേർ ജയിൽ മോചിതരായി. കേസിൽ കേന്ദ്രസർക്കാരിന്റെ വാദം വിശദമായ് കോടതി കെട്ടില്ലെന്നും ഹർജ്ജി പറയുന്നു. വിട്ടയയ്ക്കപ്പെട്ട ആറുപേരിൽ 4 പേർ ശ്രീലങ്കൻ പൗരന്മാരാണ്. രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയെ വധിച്ച ഭീകരവാദികളാണ് ഇവരെന്നും കേന്ദ്രം നൽകിയ ഹർജിയിൽ പറയുന്നു.

Story Highlights: Centre Challenges Release Of Convicts In Rajiv Gandhi Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here