സംസ്ഥാനത്തെ എല്ലാ നിയമനങ്ങളും പി.എസ്.സിക്ക് വിടണോ?- ട്വന്റിഫോർ യൂട്യൂബ് പോളിന്റെ ഫലമറിയാം
സംസ്ഥാനത്തെ എല്ലാ നിയമനങ്ങളും പി.എസ്.സിക്ക് വിടണോ എന്ന വിഷയത്തിലെ ട്വന്റിഫോർ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. 64000 പേർ പങ്കെടുത്ത പോളിൽ 78 ശതമാനം പേർ വേണം എന്ന് അഭിപ്രായപ്പെട്ടു. 16 ശതമാനം പേർ വേണ്ട എന്ന് വോട്ട് ചെയ്തപ്പോൾ 3 ശതമാനം പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി. ( Twentyfour YouTube Poll ).
വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ ഉയർന്നത്. ഒറ്റപ്പെട്ട സംഭവത്തെ പെരുപ്പിച്ചു കാണിക്കരുതെന്നും ഇപ്പോളും കേരളത്തിലെ ഭൂരിഭാഗം നിയമങ്ങളും പി.എസ്.സി വഴി ആണല്ലോ നടക്കുന്നതെന്നുമായിരുന്നു ദീപക് എന്ന പ്രേക്ഷകന്റെ കമന്റ്. കഷ്ടപ്പെട്ട് പഠിച്ച ഉദ്യോഗാർത്ഥികൾക്കാണ് ജോലി കൊടുക്കേണ്ടത് എന്നായിരുന്നു മഞ്ജു എന്നയാളുടെ പ്രതികരണം.
പൊതുജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളുമായി വരും ദിവസവും ട്വന്റിഫോര്‍ യൂട്യൂബ് പോള്‍ തുടരും. പ്രേക്ഷകര്‍ക്ക് ട്വന്റിഫോര്‍ സബ്‌സ്‌ക്രൈബ് ചെയ്തശേഷം വോട്ടിങ്ങില്‍ പങ്കെടുക്കാം.
Story Highlights: Twentyfour YouTube Poll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here