ബാരാമുള്ളയിൽ മയക്കുമരുന്ന് സംഘം അറസ്റ്റിൽ; 300 കിലോ ലഹരി വസ്തു പിടിച്ചെടുത്തു

ജമ്മു കശ്മീരിൽ മയക്കുമരുന്ന് സംഘം പിടിയിൽ. ബാരാമുള്ളയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 300 കിലോ ലഹരി വസ്തുവുമായി 2 പേർ അറസ്റ്റിൽ. ബാരാമുള്ളയിൽ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന വാഹനത്തിൽ ലഹരി കടത്താൻ സാധ്യതയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
സംഗം പട്ടന് സമീപം നടത്തിയ വാഹന പരിശോധനയിൽ 300 കിലോയോളം ലഹരി വസ്തു കണ്ടെടുത്തു. ബാരാമുള്ള സ്വദേശികളായ ജഹാംഗീർ അഹമ്മദ് ലോൺ, അഷാഖ് ഹുസൈൻ മഗ്ലൂ എന്നീ രണ്ട് മയക്കുമരുന്ന് കടത്തുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനവും പിടിച്ചെടുത്തു. എൻഡിപിഎസ് ആക്ട് പ്രകാരം പട്ടാൻ പൊലീസ് കേസെടുത്തു. അന്വേഷണം നടക്കുകയാണ്.
Story Highlights: 2 drug peddlers arrested in Baramulla
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here