പത്തനംതിട്ട ളാഹയിലെ ബസ് അപകടം; 8 വയസുകാരന്റെ കരളിനും നട്ടെല്ലിനും ഗുരുതര പരിക്ക്, കുട്ടി ചികിത്സയോട് പ്രതികരിക്കുന്നില്ല

പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ 8 വയസുകാരൻ മണികണ്ഠന്റെ നില ഗുരുതരം. കുട്ടിയുടെ ആന്തരികാവയവങ്ങൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. കരളിന് ക്ഷതമേറ്റതിന് പുറമേ നട്ടെല്ലിനും പരിക്കു പറ്റിയിട്ടുണ്ട്. കാലിന് ഒടിവ് സംഭവിച്ചിട്ടുമുണ്ട്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിന് പുറമേ 2 തീർത്ഥാടകർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇതിൽ രാജശേഖരന് കൈയ്ക്ക് മാത്രമാണ് പരിക്ക്. ( bus accident Sabarimala pilgrims injured child critical ).
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
ഡ്രൈവർ 3 ദിവസമായി ഉറങ്ങിയിരുന്നില്ല എന്ന് മന്ത്രി മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. അപകടത്തിൽപ്പെട്ട ബസിൽ 44 പേരാണ് ഉണ്ടായിരുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അടിയന്തിര ഇടപെടലിന്റെ ഭാഗമായി കളക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഭക്തർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ദേവസ്വം മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. സംഭവത്തെപ്പറ്റി അദ്ദേഹം റിപ്പോർട്ട് തേടുകയും ചെയ്തു.
രാവിലെ 8.40നാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായ ഉടൻതന്നെ നാട്ടുകാരും സമീപത്തെ വ്യാപാരികളും ചേർന്ന് തീർത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നു. പിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥടക്കം സ്ഥലത്തെത്തിയാണ് തീർത്ഥാടകരെ ബസിൽ നിന്ന് പുറത്തെത്തിച്ചത്.
Story Highlights: bus accident Sabarimala pilgrims injured child critical
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!