Advertisement

തകരാറിലായ യന്ത്രങ്ങൾ മെഡിക്കൽ കോളജ് ലാബിൽ ഉപയോഗിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ

November 19, 2022
Google News 2 minutes Read
patient died in ambulance human rights commission took the case

കൃത്യമായ പരിശോധനാ ഫലങ്ങൾ നൽകാത്ത, തകരാറിലായ യന്ത്രങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരു ലാബിലും ഉപയോഗിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്.

രോഗ നിയന്ത്രണത്തിനായി നടത്തുന്ന പരിശോധനകൾ ക്യത്യമല്ലെങ്കിൽ ജീവന് തന്നെ അപകടമാകുമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ക്യത്യമായ പരിശോധനാ ഫലം നൽകാത്ത യന്ത്രസാമഗ്രികൾ എച്ച്.ഡി എസ് ലാബിൽ മാത്രമല്ല മെഡിക്കൽ കോളജിലെ ഒരു ലാബിലും ഉപയോഗിക്കരുതെന്ന് കമ്മീഷൻ കർശന നിർദ്ദേശം നൽകി.

മെഡിക്കൽ കോളജിലെ ലാബുകളിൽ ഉപയോഗിക്കുന്നത്. കാലപ്പഴക്കമുള്ള യന്ത്രങ്ങളാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. യന്ത്രങ്ങൾ പ്രവർത്തനക്ഷമമായിട്ടുള്ള കാലത്തോളം ഉപയോഗിക്കുമെന്ന് സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു. ഒരു യന്ത്രത്തിൻ്റെ കാലാവധി 5 വർഷമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.2020, 2021 വർഷങ്ങളിലായി സ്ഥാപിച്ച യന്ത്രങ്ങൾ പൂർണമായി പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. എസിആർ ലാബിലുണ്ടായിരുന്ന പഴയ മെഷീൻ എച്ച: ഡി.എസ് ലാബിൽ പുതുക്കി പണിത് മാറ്റി സ്ഥാപിച്ചെന്ന ആരോപണം അധികൃതർ നിഷേധിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.

Story Highlights: Malfunctioning machines should not be used in medical college labs: Human Rights Commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here