Advertisement

അംഗനവാടിയില്‍ പോകുംവഴി അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു

November 19, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാല് വയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന് അയല്‍വാസിയായ ജിതേഷിന്റെ വെട്ടേറ്റത്. (neighbor killed four year old boy in wayanad)

വ്യക്തി വിരോധം മൂലമാണ് ജയപ്രകാശിന്റെ കുടുംബത്തെ അയല്‍വാസി ആക്രമിച്ചത്. പാറക്കല്‍ ജയപ്രകാശിന്റെ ഭാര്യ അനിലയ്ക്കും കുഞ്ഞിനുമാണ് വെട്ടേറ്റത്. പരുക്കേറ്റ ഉടന്‍ കുഞ്ഞിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

Read Also: അട്ടപ്പാടിയിലെ മധുവിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതി കീഴടങ്ങി

കുഞ്ഞിനേയും കൊണ്ട് അംഗനവാടിയിലേക്ക് പോകുംവഴിയാണ് അമ്മയ്ക്കും കുഞ്ഞിനും നേരെ ആക്രമണം നടന്നത്. ജിതേഷും ജയപ്രകാശും ബിസിനസ് പങ്കാളികളായിരുന്നു. ബിസിനസിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. ജിതേഷിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Story Highlights: neighbor killed four year old boy in wayanad

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement