അട്ടപ്പാടിയിലെ മധുവിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതി കീഴടങ്ങി

അട്ടപ്പാടിയിലെ മധുവിന്റെ മാതാവ് മല്ലിയെ ഭീഷണിപ്പെടുത്തിയ പ്രതി അബ്ബാസ് കീഴടങ്ങി. മണ്ണാര്‍ക്കാട് കോടതിയിലാണ് പ്രതി കീഴടങ്ങിയത്. അബ്ബാസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യം സുപ്രിംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
പാലക്കാട് കുമരംപുത്തൂര്‍ സ്വദേശിയാണ് ആര്‍.വി അബ്ബാസ്. കേസ് പ്രഥമദൃഷ്ട്യാ വ്യക്തമല്ലെന്നുംം അനാവശ്യമായാണ് തന്നെ കേസിലുള്‍പ്പെടുത്തിയതെന്നുമായിരുന്നു പ്രതി ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
Read Also: മധു വധക്കേസ്; മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വിളിച്ചുവരുത്താന്‍ ഉത്തരവ്
മണ്ണാര്‍ക്കാട് പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് പ്രതി ഹൈക്കോടതി യെ സമീപിച്ചത്. ഒന്നാം പ്രതിയും രണ്ടാം പ്രതിയും മധുവിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി മാതാവിനെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്.
Story Highlights: accused who threatened Madhu’s mother surrendered
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here