Advertisement

വാഹനാപകടത്തില്‍ മരിച്ചയാളുടെ ആഭരണവും പണവും നഷ്ടമായ സംഭവം: രാജന്റെ വീട് സന്ദര്‍ശിച്ച് ഷൊര്‍ണ്ണൂര്‍ എംഎല്‍എ

November 19, 2022
Google News 2 minutes Read

ഷൊര്‍ണൂര്‍ കണയത്ത് വാഹനാപകടത്തില്‍ മരിച്ച രാജന്‍ എന്നയാളുടെ മോതിരവും പണവും നഷ്ടമായ സംഭവം ട്വന്റിഫോര്‍ വാര്‍ത്തയാക്കിയതിന് പിന്നാലെ രാജന്റെ വീട് സന്ദര്‍ശിച്ച് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി മമ്മിക്കുട്ടി. അന്വേഷണത്തിന് എല്ലാ പിന്തുണയും എംഎല്‍എ വാഗ്ദാനം ചെയ്തതായി കുടുംബം പറഞ്ഞു. പൊലീസിനോട് സംസാരിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. (Shornur MLA visited Rajan’s house)

സെപ്തംബര്‍ 12നാണ് രാജന്‍ ബൈക്കില്‍ ബസ് ഇടിച്ച് മരിക്കുന്നത്. ആശുപത്രിയിലെത്തിക്കുന്നത് വരെ കയ്യില്‍ ഉണ്ടായിരുന്ന മോതിരവും പണവും പിന്നീട് നഷ്ടമാവുകയായിരുന്നു. പട്ടാമ്പികൊളപ്പുളളി റൂട്ടില്‍ ചുവന്നഗേറ്റില്‍ വെച്ചാണ് രാജന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ സ്വകാര്യബസ് ഇടിക്കുന്നത്. ഉടനെ പികെ ദാസ് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് പിതാവിന് പ്രീയപ്പെട്ട മോതിരം അന്വേഷിച്ചപ്പോഴാണ് ആശുപത്രി അതികൃതര്‍ ഇത് മടക്കിതന്നിട്ടില്ലെന്ന് വ്യക്തമായത്.

Read Also: ബിജെപിയെ പ്രോ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചു; അസിസ്റ്റന്റ് പ്രൊഫസർക്ക് സസ്‌പെന്‍ഷന്‍

തുടര്‍ച്ചയായി ആശുപത്രിയില്‍ അന്വേഷിച്ചപ്പോള്‍ ഒപ്പം വന്ന രാഷ്ട്രീയപ്രവര്‍ത്തകന് കൈമാറി എന്നാണ് ആശുപത്രി അതികൃതര്‍ നല്‍കിയ മറുപടി. ഇതിന് പക്ഷേ രേഖകളൊന്നുമില്ല. ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോള്‍ രാജന്റെ കൈയില്‍ മോതിരമുണ്ടായിരുന്നെന്നതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവാണ്. ഡ്യൂട്ടി ഡോക്ടറും മോതിരം കണ്ടതായി വ്യക്തമാക്കുന്നുണ്ട്.

Story Highlights: Shoranur MLA visited Rajan’s house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here