പോക്സോ ഇരയ്ക്കെതിരായ അതിക്രമം: എഎസ്ഐ ടി ജി ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

വയനാട് അമ്പലവയലിൽ പോക്സോ കേസ് ഇരയ്ക്കെതിരെ അതിക്രമം നടത്തിയ കേസിൽ എ എസ് ഐ ടി ജി ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കൽപ്പറ്റ പോക്സോ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ടി ജി ബാബുവിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിക്കും. (the court will consider asi t j babu bail plea in pocso case today)
പോക്സോ കേസ് ഇരയെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. തെളിവെടുപ്പിനിടെ പെണ്‍കുട്ടിയെ ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറഞ്ഞു. സംഭവം വിവാദമായതോടെയാണ് എഎസ്‌ഐ ബാബു ടി.ജിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐ സോബിനും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും എതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.
Read Also: അട്ടപ്പാടിയിലെ മധുവിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതി കീഴടങ്ങി
തെളിവെടുപ്പിന് വേണ്ടി പൊലീസിന്റെ സാന്നിധ്യത്തില്‍ മൈസൂരുവിലേക്കാണ് 17കാരിയെ കൊണ്ടുപോയത്. ഇതിനിടയിലാണ് എഎസ്‌ഐ മോശമായി പെരുമാറിയത്. കുട്ടിയോട് ക്രൂരത കാണിച്ചിട്ടും വേണ്ട ഇടപെടലുണ്ടാകാത്ത സാഹചര്യത്തിലാണ് വനിത പൊലീസ് ഉദ്യോഗസ്ഥ പ്രജുഷയ്ക്ക് നേരയും അന്വേഷണത്തിന് ഉത്തരവിട്ടത്.
Story Highlights: the court will consider asi t j babu bail plea in pocso case today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here