നാലര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു; കൊല്ലത്ത് വീട്ടമ്മയും കാമുകനും അറസ്റ്റില്‍

കൊല്ലത്ത് നാലര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റിലായി. കൊട്ടാരക്കര സ്വദേശിയായ ഉണ്ണിക്കണ്ണന്‍, ഓടനാവട്ടം സ്വദേശിനിയായ അഞ്ജു എന്നിവരാണ് അറസ്റ്റിലായത്. തൃശൂരിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രി ജംഗ്ഷിലെ ആംബുലന്‍സ് ഡ്രൈവറായിരുന്നു ഉണ്ണിക്കണ്ണന്‍. താലൂക്ക് ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരിയായ അഞ്ജുവും ഉണ്ണിക്കണ്ണനും നാളുകളായി അടുപ്പത്തിലായിരുന്നു. ഈ മാസം 11നാണ് നാലര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അഞ്ജു ഉണ്ണിക്കണ്ണനോടൊപ്പം പോയത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പിന്നാലെയാണ് ഇവര്‍ തൃശൂരിലെ ലോഡ്ജില്‍ ഒളിച്ചുതാമസിക്കുകയായിരുന്നെന്ന് കണ്ടെത്തിയത്. ഇരുവരെയും തൃശൂരില്‍ നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Story Highlights: house wife and boyfriend arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here