Advertisement

ഇക്വഡോർ ക്യാപ്റ്റന് ആദ്യമത്സരത്തിൽ ഹാട്രിക് ​ഗോൾ നഷ്ടമാക്കിയത് വാർ നിയമം

November 20, 2022
Google News 2 minutes Read
Qatar World Cup Valencia on fire

ഖത്തർ ലോകകപ്പിലെ ആദ്യമത്സരത്തിൽ ഇക്വഡോർ ക്യാപ്റ്റന് ഹാട്രിക് ​ഗോൾ നഷ്ടമാക്കിയത് വാർ നിയമം. കളി ആരംഭിച്ച് മൂന്നാം മിനിറ്റിലായിരുന്നു ആദ്യ ​ഗോൾ പിറന്നത്. ഇക്വഡോറിനായി ക്യാപ്റ്റൻ വലൻസിയ നേടിയ ആ ​ഗോൾ റഫറി ആദ്യം അനുവദിച്ചെങ്കിലും പിന്നീട് ​ഗോളല്ലെന്ന് വിധിക്കുകയായിരുന്നു. ഇക്വഡോറിന് വാർ നിയമപ്രകാരമാണ് ( വിഡിയോ അസിസ്റ്റന്റ് റഫറീസ്) ആദ്യ ​ഗോൾ നഷ്ടമായത്. ( Qatar World Cup Valencia on fire ).

ആദ്യ പകുതി പിന്നിടുമ്പോൾ ആതിഥേയരായ ഖത്തറിനെ വിറപ്പിക്കുകയാണ് ഇക്വഡോർ. ആദ്യ പകുതി പൂർത്തിയായപ്പോൾ ഇക്വഡോർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിലാണ്. 16, 31 മിനിറ്റുകളിലായി ക്യാപ്റ്റൻ എനർ വലൻസിയ ഇക്വഡോറിനായി തൊടുത്ത ഗോൾ ലക്ഷ്യം കണ്ടു. മൂന്നാം മിനിറ്റിൽ വലയിലെത്തിയ ​ഗോൾ വാർ സിസ്റ്റം കവർന്നില്ലായിരുന്നെങ്കിൽ ഇക്വഡോർ നായകന് ആദ്യ പകുതിയിൽ തന്നെ ഹാട്രിക് തികക്കാമായിരുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

തുടക്കം മുതലെ മികച്ച കളി പുറത്തെടുക്കാനാണ് ഇക്വഡോർ ശ്രമിച്ചിരുന്നത്. അതിന്റെ ഫലമായിരുന്നു ​മൂന്നാം മിനിറ്റിൽ ​ഗോളിനായുള്ള ആദ്യ ശ്രമം. ഫെലിക്സ് ടോറസിന്റെ തകർപ്പൻ ഓവർഹെഡ് പാസിനെ വലൻസിയ തലകൊണ്ട് ചെത്തി വലയിലാക്കുകയായിരുന്നു. ​ഗോൾ ആദ്യം അം​ഗീകരിച്ചെങ്കിലും അഞ്ചാം മിനിറ്റിൽ വാർ സിസ്റ്റം വഴിയുള്ള പരിശോധനയിൽ ഓഫ്സൈഡ് കണ്ടെത്തിയതോടെ ​ഗോൾ അല്ലാതെയായി. ഖത്തറിന് അത് ആശ്വാസം നൽകിയെങ്കിലും ഇക്വഡോർ നിരാശരാകാൻ തയ്യാറായില്ല.

16-ാം മിനിറ്റിൽ ജെഗ്സൻ മെൻഡസിന്റെ പാസ് സ്വീകരിച്ച് ബോക്സിലേക്ക് കടന്ന ഇക്വഡോർ ക്യാപ്റ്റനെ ഖത്തർ ഗോൾകീപ്പർ അൽ ഷീബ് ബോക്സിനുള്ളിൽ വീഴ്ത്തി. ഇതോടെ റഫറി ഇക്വഡോറിന് പെനൽറ്റി അനുവദിച്ചു. പെനൽറ്റി എടുത്ത വലൻസിയ അൽ ഷീബിനെ മറികടന്ന് ഖത്തറിന്റെ വല കിലുക്കി.

പിന്നീടങ്ങോട് കളികളത്തിൽ ഇക്വഡോറിന്റെ മേൽകൈ തന്നെയായിരുന്നു കാണാനായത്. 31–ാം മിനിറ്റിൽ ക്യാപറ്റൻ തന്നെ വീണ്ടും ലക്ഷ്യം കണ്ടു. വലതുവിങ്ങിൽനിന്ന് പ്രസിയാഡോ ഉയർത്തി നൽകിയ പന്തിൽ വലൻസിയ തൊടുത്ത കിടിലൻ ഹെഡർ ഗോൾകീപ്പർ അൽ ഷീബിനെ മറികടന്ന് പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയിൽ കയറി. സ്കോർ 2-0.

മത്സരത്തിൽ ​റഫറി ഗോൾ അനുവദിച്ചാലും വിഡിയോ പരിശോധനയിലൂടെ ​ഗോളാണോ അല്ലയോ എന്ന് തീരുമാനിക്കുന്ന രീതിയാണ് വാർ നിയമം. ​ഗോൾ അനുവ​ദിക്കുന്നതിൽ മാത്രമല്ല, അടിയന്തരമായി തോന്നുന്ന മറ്റ് അവസരങ്ങളിലും റഫറി വിഡിയോ പരിശോധിച്ച് തിരുത്തലുകളും മറ്റും വരുത്താറുണ്ട്. ക്രിക്കറ്റിലെ ഡി.ആർ.എസിന് സമാനമാണ് ഫുട്ബോളിലെ വാർ നിയമം.

ഖത്തർ ടീം : സാദ് അൽഷീബ്; പെഡ്രോ മിഗുവേൽ, ബൗലേം ഖൗഖി, ബാസം ഹിഷാം, അബ്ദുൽകരീം ഹസ്സൻ, ഹമാം അഹമ്മദ്; അബ്ദുൽ അസീസ് ഹാതം, ഹസ്സൻ അൽഹൈദോസ്, കരീം ബൗദിയാഫ്; അക്രം അഫീഫ്, അൽമോസ് അലി.

ഇക്വഡോർ ടീം: ഗലിൻഡസ്; പ്രെസിയാഡോ, ടോറസ്, ഹിൻകാപ്പി, എസ്റ്റുപിനാൻ; പ്ലാറ്റ, മെൻഡെസ്, കൈസെഡോ, ഇബാര; വലെൻസിയ, എസ്ട്രാഡ.

Story Highlights: Qatar World Cup Valencia on fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here