സിൽവർ ലൈനിന് മരണമണിയോ?- ട്വന്റിഫോർ യൂട്യൂബ് പോളിന്റെ ഫലമറിയാം

സിൽവർ ലൈനിന് മരണമണിയോ എന്ന വിഷയത്തിലെ ട്വന്റിഫോർ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. 49000 പേർ പങ്കെടുത്ത പോളിൽ 80 ശതമാനം പേർ അതെ എന്ന് അഭിപ്രായപ്പെട്ടു. 15 ശതമാനം പേർ വേണ്ട എന്ന് വോട്ട് ചെയ്തപ്പോൾ 5 ശതമാനം പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി. ( Twentyfour YouTube Poll ).
വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ ഉയർന്നത്. സിൽവർ ലൈൻ വരുന്നത് കേരളത്തിന്ന് അപകടമല്ലെന്നും എന്നാൽ ഇപ്പോഴിത് നടപ്പാക്കിയാൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നുമായിരുന്നു ജുനൈദ് എന്ന പ്രേക്ഷകന്റെ കമന്റ്. കടം എടുത്തിട്ടല്ലാതെ ഇവിടെ എന്താണ് നടന്നിട്ടുള്ളതെന്നും ലോകംമൊത്തം വളരുമ്പോൾ നമുക്ക് രാഷ്ട്രീയം പറഞ്ഞ് ആസ്വദിക്കാമെന്നുമായിരുന്നു ശിവ എന്നയാളുടെ പ്രതികരണം.
പൊതുജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളുമായി വരും ദിവസവും ട്വന്റിഫോര്‍ യൂട്യൂബ് പോള്‍ തുടരും. പ്രേക്ഷകര്‍ക്ക് ട്വന്റിഫോര്‍ സബ്‌സ്‌ക്രൈബ് ചെയ്തശേഷം വോട്ടിങ്ങില്‍ പങ്കെടുക്കാം.
Story Highlights: Silver line Twentyfour YouTube Poll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here