Advertisement

ലോകകപ്പിൽ വില്ലനായി താരങ്ങളുടെ പരുക്ക്; ഖത്തറിൽ നഷ്ടമായേക്കാവുന്ന കളിക്കാരുടെ പട്ടിക

November 20, 2022
Google News 11 minutes Read

Qatar World Cup injuries 2022 tracker: മണൽപരപ്പിൽ കളിയുടെ പച്ചപ്പുപരക്കുന്ന മാന്ത്രികക്കാലമാണിനിയുള്ള 29 ദിനങ്ങൾ. ലോകത്തെ സാക്ഷിയാക്കി തൻ്റെ രാജ്യത്തിനായി കിരീടം ചൂടുക എന്നത് ഫുട്ബോൾ ശ്വസിക്കുന്ന ഏതൊരുവൻ്റെയും ജന്മ സാക്ഷാത്കാരമാണ്. ടീം ജേഴ്സി അണിഞ്ഞ് മൈതാനത്തിറങ്ങാൻ കഴിയുക അതിലും വലിയ ഭാഗ്യം. അൽ ബെയ്ത്തിന്റെ പുൽനാമ്പുകളിൽ പണ്ടുരുളൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ നിർഭാഗ്യമെന്ന പാമ്പ് പരുക്കിന്റെ രൂപത്തിൽ കൊത്തിവീഴ്ത്തി വേദനയോടെ മടങ്ങേടി വരുന്ന ഒരുപറ്റം താരങ്ങളുണ്ട്. ആഗ്രഹിച്ച അവസരം അരികെ വന്നിട്ടും എത്തിപ്പിക്കാൻ കഴിയാത്ത ചിലർ…

യൂറോപ്യൻ ക്ലബ് സീസണിന്റെ മധ്യത്തിൽ ടൂർണമെന്റ് നടക്കുന്നതിനാൽ ലോകകപ്പിന് മുമ്പുള്ള ആഴ്‌ചകളിൽ പരുക്കേൽക്കുന്ന താരങ്ങൾക്ക് ഖത്തറിൽ നിന്ന് മടങ്ങേടി വരും. നിലവിൽ പരുക്ക് ഏറ്റവും കൂടുതൽ വലച്ച ടീമുകളിൽ ഒന്നാണ് ഫ്രാൻസ്. 6 താരങ്ങൾ ഇതിനോടകം പുറത്തായി കഴിഞ്ഞു. 2022 ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സരത്തോട് അടുക്കുമ്പോൾ ട്രാക്കിൽ കാര്യമായ പരുക്ക് ഭീഷണി ഉയരുന്നുണ്ട്.

ഖത്തറിൽ നടക്കുന്ന ടൂർണമെന്റ് നഷ്‌ടമാകുന്ന ചില പ്രമുഖർ ഇവയാണ്:Karim Benzema (France), Presnel Kimpembe (France), Paul Pogba (France), N’Golo Kante (France), Mike Maignan (France), Christopher Nkunku (France), Timo Werner (Germany), Florian Wirtz (Germany), Diogo Jota (Portugal), Georginio Wijnaldum (Netherlands), Alexis Saelemaekers (Belgium), Diego Carlos (Brazil), Arthur Melo (Brazil), Ben Chilwell (England), Reece James (England), Jesus ‘Tecatito’ Corona (Mexico), Marco Reus (Germany), Giovani Lo Celso (Argentina), Nicolas Gonzalez (Argentina), Joaquin Correa (Argentina), Amine Harit (Morocco), Sadio Mane (Senegal).

പരുക്ക് ഭീഷണി നിലനിൽക്കുന്ന മറ്റ് താരങ്ങൾ:
James Maddison (England), Kamaldeen Sulemana (Ghana), Sardar Azmoun (Iran), Raul Jimenez (Mexico), Son Heung-min (South Korea), Joe Allen (Wales), Cesar Azpilicueta (Spain).

Story Highlights: World Cup injuries 2022 tracker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here