Advertisement

വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നു; സിപിഐഎം വാർഡ് മെമ്പർ സുധിരാജിനേയും കുടുംബത്തേയും സിപിഐ ഏറ്റെടുക്കും

November 21, 2022
Google News 2 minutes Read

വീടെന്ന സ്വപ്‌നത്തിനായി സർക്കാർ ഓഫിസുകൾ കയറി ഇറങ്ങി മടുത്ത മുൻ സിപിഐഎം വാർഡ് മെമ്പർ സുധിരാജിനേയും കുടുംബത്തേയും സിപിഐ ഏറ്റെടുക്കും. സുധിരാജിന് വീട് വച്ചുനൽകുമെന്ന് സിപിഐ പള്ളിക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ട്വന്റിഫോറിനോട് പറഞ്ഞു. തിരുവനന്തപുരം പള്ളിക്കലിലെ സുധിരാജിന്റേയും കുടുംബത്തിന്റേയും ദുരവസ്ഥ ഇന്ന് രാവിലെയാണ് ട്വന്റിഫോർ പുറത്തുവിട്ടത്.

ഏത് നിമിഷവും നിലംപൊത്താറായ വീട്ടിലെ വരാന്തയിലെ തകർന്ന മേശയിലാണ് നാലംഗം കുടുബം കിടന്നുറങ്ങുന്നത്. സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിൽ വർഷങ്ങളായി ലൈഫിൽ നിന്നും മറ്റ് ഭവന പദ്ധതികളിൽ നിന്നും ഈ ദളിത് കുടുബത്തെ പുറത്തിരുത്തുകയാണ് ഉണ്ടായത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രദേശത്തെ സിപിഐ നേതൃത്വം വിഷയത്തിൽ ഇടപെട്ടു. സിപിഐ പള്ളിക്കൽ, മടവൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കുടുംബത്തിന് അടച്ചുറപ്പുള്ള വീട് വച്ച് നൽകും.

ഭാര്യ ആശക്കും രണ്ട് പെൺമക്കൾക്കുമൊപ്പം തിരുവനന്തപുരം പള്ളിക്കല്ലേ ഇടിഞ്ഞ് വീഴാറായ വീട്ടിലാണ് നാലംഗ ദളിത് കുടുംബം ഇപ്പോൾ കഴിയുന്നത്. ‘എന്റെ മകൾക്ക് പതിനൊന്ന് വയസ്സായി. ഡ്രസ്സ് മാറാൻ പോലും ഒരു മുറിയും ഇല്ലാത്ത അവസ്ഥയാണ്. അച്ഛൻ നിക്കുമ്പോഴും ആ കൊച്ച് ഡ്രസ്സ് മാറേണ്ട അവസ്ഥയാണ്’ ആശ കരഞ്ഞുകൊണ്ട് പറയുന്നു.

Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ​ഗോൾ വാർ നിയമത്തിൽ മുങ്ങി

അഞ്ച് വർഷം വാർഡ് മെമ്പറായി പ്രവർത്തിച്ച വ്യക്തിയാണ് സുധിരാജ്. വാർഡ് മെമ്പറായിരുന്നിട്ടും എന്തുകൊണ്ട് ഒരു വീട് വയ്ക്കാൻ പറ്റിയില്ലെന്നാണ് എല്ലാവരും ചോദിക്കുന്നത്. അതിന് സുധിരാജിന്റെ മറുപടിയിങ്ങനെ ‘ ഒരു മെമ്പർ എന്ന നിലയിൽ ഞാൻ ഒരിക്കലും സ്വന്തം വീടിനായി അപേക്ഷ നൽകിയിട്ടില്ല. ഞാനൊരു സാധാരണ വ്യക്തി എന്ന നിലയിൽ മാത്രമേ വില്ലേജിൽ ആയാലും താലൂക്ക് ഓഫിസിൽ ആയാലും പഞ്ചായത്തിൽ ആയാലും പോകുന്നത്. അന്ന് ഞാൻ വാർഡ് മെമ്പർ ആയിരുന്നു. അന്ന് എംഎൽഎ ഉണ്ടായിരുന്നു, മന്ത്രി ഉണ്ടായിരുന്നു. ആരെങ്കിലും ഒരാൾ വിചാരിച്ചിരുന്നെങ്കിൽ എന്റെ നിസ്സാരമായ പ്രശ്‌നം തീർത്ത് തരുമായിരുന്നു’. തുടർന്നാണ് സിപിഐ കുടുംബത്തെ ഏറ്റെടുത്തത്.

Story Highlights: CPI will take over CPIM ward member Sudhiraj and his family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here