ട്രോളി ബാഗില്‍ മൃതദേഹം കണ്ടെത്തിയ സംഭവം: യുവതിയെ കൊലപ്പെടുത്തിയത് പിതാവ് തന്നെയെന്ന് പൊലീസ്
November 21, 2022
2 minutes Read
മഥുരയിലെ യമുനാ എക്‌സ്പ്രസ് വേയില്‍ ട്രോളി ബാഗിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഡല്‍ഹി ബഡാര്‍പുര്‍ സ്വദേശിയായ 21 വയസുകാരിയായ ആയുഷി യാദവാണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. വീട്ടുകാരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ പിതാവ് തന്നെയാണ് ആയുഷിയെ കൊലപ്പെടുത്തിയതെന്ന് യുവതിയുടെ മാതാവും സഹോദരനും പൊലീസിനോട് സമ്മതിച്ചു. 9father killed daughter in mathura)
ആയുഷിയെ പിതാവ് വെടിവച്ച് കൊലപ്പെടുത്തിയതാണെന്ന് എസ്എസ്പി അഭിഷേക് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. ആയുഷിയുടെ നെഞ്ചില്‍ വെടിയേറ്റ മുറിവുണ്ടായിരുന്നു. ശരീരത്തിലും മുഖത്തും പരുക്കേറ്റ പാടുകളുമുണ്ട്. ദുരഭിമാനക്കൊലയാണ് നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആയുഷിന്റെ പിതാവ് നിതേഷ് യാദവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
Story Highlights: father killed daughter in mathura
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement