ഖത്തർ ലോകകപ്പ്; ആദ്യ പകുതിയിൽ ഇംഗ്ലണ്ടിന്റെ സർവാധിപത്യം, പിറന്നത് മൂന്ന് ഗോളുകൾ

2022 ഖത്തർ ലോകകപ്പിന്റെ രണ്ടാം ദിനത്തിലെ ആദ്യമത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടിന് ആദ്യ പകുതിയാകും മുമ്പേ മൂന്ന് ഗോളുകളുടെ മുൻതൂക്കം. കളിയുടെ 35-ാം നിമിറ്റിൽ ഇംഗ്ലണ്ടിന് വേണ്ടി ജൂഡ് ബെല്ലിംഗ്ഹാം ആണ് ആദ്യ ഗോൾ നേടിയത്. ഇംഗ്ലണ്ടിന്റെ പ്രതിരോധ നിര താരം ലൂക്ക് ഷായുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.
43ാം മിനിറ്റിൽ ലഭിച്ച കോൺണർ കിക്ക് മുതലാക്കി സാക്കെയാണ് രണ്ടാം ഗോൾ നേടിയത്. അധികം വൈകാതെ തന്നെ മൂന്നാം ഗോളും പിറന്നു. ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ ഹാരി കെയിൻ നൽകിയ മനോഹര പാസ് പോസ്റ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു റഹീം സ്റ്റെർളിങ്. മത്സരത്തിന്റെ ആരംഭത്തിൽ ഇംഗ്ലണ്ട് മുന്നേറ്റങ്ങൾ സമർത്ഥമായി തടഞ്ഞ ഇറാൻ പ്രതിരോധത്തെ തകർക്കുന്നതായിരുന്നു ഈ മൂന്ന് ഗോളുകളും
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസത്തെ ഒന്നുകൂടി വർധിപ്പിക്കുന്നതായിരുന്നു ആദ്യ ഗോൾ. ആ ഗോളിന്റെ ആത്മവിശ്വാസത്തിൽ പിന്നീട് കളിച്ച ഇംഗ്ലണ്ട് തുടരെ രണ്ട് ഗോളുകൽ നേടുകയായിരുന്നു. 79 ശതമാനം ബോൾ പൊസിഷനും ആദ്യ പകുതിയിൽ സ്വന്തമാക്കി ഇംഗ്ലണ്ട് സർവാധിപത്യം തുടരുകയാണ്. ഇറാനെ തോൽപിച്ച് ഖത്തറിൽ വരവറിയിക്കാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്.
Story Highlights : Qatar World Cup England’s dominance against iran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here