പൊതുമരാമത്ത് പ്രവർത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന പരിശോധന: പി.എ.മുഹമ്മദ് റിയാസ്

പൊതുമരാമത്ത് പ്രവർത്തികൾ ഗുണനിലവാരം ഉറപ്പുവരുത്തുന്നുണ്ടോയെന്ന് കർശന പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ചിലയിടത്ത് പ്രവർത്തികളിൽ പരാതികൾ വരുന്നുണ്ട്. റോഡ് നിർമ്മാണങ്ങളിൽ ചിലയിടങ്ങളിൽ ഗുണനിലവാരം കുറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗുണനിലവാരം ഉറപ്പാക്കാൻ ഗൗരവമേറിയ പരിശോധന ആവശ്യമാണ്. ഇതിനായി മൊബൈൽ ക്വാളിറ്റി ലാബുകൾ സജ്ജമാക്കും. പ്രവർത്തി നടക്കുമ്പോൾ തന്നെ സഞ്ചരിച്ചു കൊണ്ട് ക്വാളിറ്റി പരിശോധന നടത്തും. ആദ്യമായി മൂന്ന് മേഖലകളിൽ മൂന്ന് മൊബൈൽ ക്വാളിറ്റി ലാബുകൾ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2023 ആരംഭിക്കുമ്പോൾ തന്നെ സജ്ജമാക്കും. പിന്നീട് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights : Rigorous inspection to ensure quality of public works works: p a muhammed riyas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here