രാജ്യത്തെ ആദിവാസി, ഗോത്രവിഭാഗങ്ങള്‍ ബിജെപിക്കൊപ്പം: അമിത് ഷാ

രാജ്യത്തെ എല്ലാ ആദിവാസി, ഗോത്ര വിഭാഗങ്ങളും പിന്തുണയ്ക്കുന്നത് ബിജെപിയെയാണെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. ഈ പിന്തുണയ്ക്ക് കാരണം നരേന്ദ്രമോദി സര്‍ക്കാര്‍ ഗോത്രവിഭാഗങ്ങള്‍ക്കായി ചെയ്തുവന്ന ശാക്തീകരണ പ്രവര്‍ത്തനങ്ങളാണെന്ന് അമിത് ഷാ പറഞ്ഞു. ഈ വിഭാഗങ്ങള്‍ക്കായി പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസ് യാതൊന്നും ചെയ്തിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തെക്കന്‍ ഗുജറാത്തില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. (Tribal Community Stands With BJP Amit Shah)
1990 മുതല്‍ ഗുജറാത്ത് ഭരിക്കുന്നത് ബിജെപിയാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമാണ് സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വികസനമെത്തിയത്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കറിയാമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. 1990ന് ശേഷം അധികാരത്തിലെത്താന്‍ കഴിയാത്തവര്‍ എന്ത് പ്രവര്‍ത്തനമാണ് നടത്തുന്നത്? അമിത് ഷാ ചോദിച്ചു.
Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമത്തിൽ മുങ്ങി
ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഒരു സ്ത്രീയെ രാജ്യത്തിന്റെ പ്രസിഡന്റാക്കാന്‍ ബിജെപിക്ക് സാധിച്ചെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ഭരണകാലത്ത് ആദിവാസി ക്ഷേമത്തിനായി 1000 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍, ബിജെപി സര്‍ക്കാര്‍ ഇത് ഒരു ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചുവെന്നും അമിത് ഷാ പറഞ്ഞു. ഡിസംബര്‍1,5 തിയതികളില്‍ രണ്ട് ഘട്ടങ്ങളായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 8ന് വോട്ടെണ്ണും.
Story Highlights: Tribal Community Stands With BJP Amit Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here