തരൂരിന് അപ്രഖ്യാപിത വിലക്കോ?; ട്വന്റിഫോര്‍ യൂട്യൂബ് പോളിന്റെ ഫലമറിയാം…

കോണ്‍ഗ്രസിനുള്ളില്‍ വിലക്ക് വിവാദം പുകയുന്ന പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ സംഘടിപ്പിച്ച ട്വന്റിഫോര്‍ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. ശശി തരൂരിന് കോണ്‍ഗ്രസില്‍ അപ്രഖ്യാപിത വിലക്കോ എന്നതായിരുന്നു ചോദ്യം. ഒന്‍പത് മണിക്കൂറുകള്‍ നീണ്ടുനിന്ന പോളില്‍ 34000 ട്വന്റിഫോര്‍ പ്രേക്ഷകര്‍ പങ്കെടുത്തു. അതെ എന്ന് 77 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ അല്ല എന്ന് അഭിപ്രായം രേഖപ്പെടുത്തിയത് 15 ശതമാനം പേരാണ്. 8 ശതമാനം പേര്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടും സ്വീകരിച്ചു.
കോണ്‍ഗ്രസിന്റെ ഗ്രൂപ്പിസമാണ് പാര്‍ട്ടിയെ തകര്‍ക്കുന്നതെന്ന് ഉള്‍പ്പെടെ പ്രേക്ഷകര്‍ കമന്റ് ബോക്‌സില്‍ പ്രതികരിച്ചിട്ടുണ്ട്. ശശി തരൂരിനെ പിന്തുണച്ചുള്ള നിരവധി കമന്റുകളാണ് പോളിന് താഴെയുള്ളത്.

Story Highlights : twenty-four youtube polls on shashi tharoor result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here