Advertisement

ആര്യാ രാജേന്ദ്രനെതിരെ നഗരസഭയിൽ യുഡിഎഫ് കൗൺസിലർമാരുടെ ശുദ്ധികലശം

November 21, 2022
Google News 2 minutes Read
udf councilor against arya rajendran

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ യുഡിഎഫ് കൗൺസിലർമാർ നഗരസഭയിൽ ശുദ്ധികലശം നടത്തി. നഗരസഭയിലെ മുഴുവൻ നിയമനങ്ങളുടേയും അധികാരം ജില്ലാ സെക്രട്ടിക്ക് മേയർ കൈമാറിയെന്ന് യുഡിഎഫ് ആരോപിച്ചു. തിരുവനന്തപുരം നഗരസഭയിൽ അഴിമതി നടക്കുകയാണെന്നും യുഡിഎഫ് ആരോപിച്ചു. ( udf councilor against arya rajendran )

തിരുവനന്തപുരം നഗരസഭാ കത്ത് വിവാദത്തിൽ പ്രതിപക്ഷം ഇന്ന് മുതൽ സമരം കടുപ്പിക്കുകയാണ്. നിയമന കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചപ്രത്യേക കൗൺസിൽ യോഗം പരാജയപ്പെട്ടതോടെ സമരം ഒരു പടി കൂടെ കടന്ന് ശക്തമാക്കാൻ ഒരുങ്ങുകയാണ് ബിജെപിയും യുഡിഎഫും. ബി.ജെ.പി നഗരസഭയ്ക്ക് അകത്തും പുറത്തും നടത്തുന്ന സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. നിയമന പട്ടിക ഇനിയും പുറത്ത് വരുമെന്നും മേയർ രാജി വയ്ക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്നും ബി.ജെ.പി നേതൃത്വം വ്യക്തമാക്കി.

നഗരസഭയ്ക്കകത്ത് യുഡിഎഫ് കൗൺസിലർമാരുടെയും പുറത്ത്യൂത്ത് കോൺഗ്രസിന്റെയും സമരം ഇന്നും പുരോഗമിക്കും. സമരം സംസ്ഥാന വ്യാപകമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം..തുടർച്ചയായ പ്രതിപക്ഷ സമരം നഗരസഭയിലെ സാധാരണ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിനെതിരെ പ്രചരണം നടത്താൻ സിപിഐഎം തീരുമാനിച്ചത്. അതേ സമയംപ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇത് വരെ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടില്ല.വിജിലൻസ് അന്വേഷണവും മന്ദഗതിയിലാണ്.

Story Highlights: udf councilor against arya rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here