Advertisement

വി-ഗാര്‍ഡ് ബിഗ് ഐഡിയ ടെക്ക് ഡിസൈന്‍ മത്സരം; വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

November 21, 2022
Google News 1 minute Read

വി ഗാർഡിന്റെ ബിഗ് ഐഡിയ ബിസിനസ് പ്ലാൻ മത്സരം കൊച്ചിയിൽ വച്ച് നടന്നു. ഇന്ത്യയിലെ പ്രധാന ബിസിനസ് സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപെട്ട 25 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഗാസിയാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജിയിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇത്തവണത്തെ വിജയികൾ. ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിനെ മത്സരത്തിൽ റണ്ണറപ്പായി തെരഞ്ഞെടുത്തു. വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.

കൊച്ചിയിലെ റാഡിസൺ ബ്ലൂവിൽ വച്ച് നടന്ന ചടങ്ങിൽ വിഗാർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായി. വി.ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി , ഡയറക്ടർ വി.രാമചന്ദ്രൻ, എമേർജ് വെൻഞ്ചേഴ്സ് ഓപ്പറേറ്റിംഗ് പാർടണർ രാജേഷ് നായർ തുടങ്ങി അഞ്ചംഗങ്ങളടങ്ങിയതായിരുന്നു ജൂറി സംഘം.

വി-ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുവാനും ബിസിനസിലെ വെല്ലുവിളികളെ കുറിച്ച് ചർച്ച ചെയ്യാനും അവസരമൊരുക്കുന്നതായിരുന്നു ബിഗ് ഐഡിയ ബിസിനസ് പ്ലാൻ മത്സരം.

Story Highlights: V-Guard Big Idea Tech Design Competition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here