Advertisement

‘മറ്റ് പാര്‍ട്ടികളുടെ ആഭ്യന്തര വിഷയങ്ങള്‍ സംസാരിച്ചിട്ടില്ല’; തരൂരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കുഞ്ഞാലിക്കുട്ടി

November 22, 2022
2 minutes Read

പാണക്കാടെത്തിയ ശശി തരൂരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരണവുമായി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തരൂരുമായുള്ള കൂടിക്കാഴ്ചയില്‍ പൊതുരാഷ്ട്രീയങ്ങള്‍ ചര്‍ച്ചയായെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിന്റെ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. ശശി തരൂരിന്റെ മലബാര്‍ പര്യടനം ലീഗിന്റെ പരിപാടി മാത്രമല്ല. കൂടിക്കാഴ്ച്ചയില്‍ മറ്റു പാര്‍ട്ടികളുടെ ആഭ്യന്തരവിഷയങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. (p k kunhalikkutty after meeting shashi tharoor)

ശശി തരൂര്‍ ഇപ്പോള്‍ തന്നെ കേരളത്തില്‍ സജീവമാണെന്നും അദ്ദേഹം നല്ലൊരു ക്യാമ്പയിനറാണനെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഡി.സി.സി ഓഫീസിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായും തരൂര്‍ കൂടിക്കാഴ്ച നടത്തും. ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളുമായി തരൂര്‍ സംവദിക്കും. പരസ്യപ്രതികരണം വിലക്കിയ കെ.പി.സി സി, തരൂര്‍ വിവാദത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ്. എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തതിന് പിന്നാലെ കേരളത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് തരൂരിന്റെ മലബാര്‍ പര്യടനം.

Read Also: ഗ്രൂപ്പുണ്ടാക്കാൻ താല്പര്യമില്ല, ഒരു ഗ്രൂപ്പും കോൺഗ്രസിൽ വേണ്ടാ; ശശി തരൂർ

കേരളത്തില്‍ തരൂരിന് സമ്മേളനങ്ങളില്‍ വിലക്ക് നേരിടേണ്ടി വന്നെന്ന വാര്‍ത്തയില്‍ നെഹ്‌റു കുടുംബത്തിന് അത്യപ്തിയുണ്ട്. എം.കെ രാഘവന്‍ നല്‍കിയ പരാതിയില്‍ സോണിയാ ഗാന്ധി ഇടപെട്ടു. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാല്‍ തരൂരിന് വിലക്ക് നേരിടെണ്ടി വന്നത് സമ്പന്ധിച്ച് സോണിയാ ഗാന്ധി വ്യക്തത തേടി. തരൂരിനെതിരായ സംഘടിത നീക്കത്തെ നിരുത്സാഹപ്പെടുത്താന്‍ ഖാര്‍ഗെയോട് സോണിയാ ഗാന്ധി നിര്‍ദേശിച്ചതായാണ് വിവരം. എം.കെ രാഘവന്‍ നല്‍കിയ പരാതി വിശദമായ് പരിഗണിച്ച് തീര്‍പ്പാക്കാന്‍ സോണിയാ ഗാന്ധിയുടെ നിര്‍ദേശം നല്‍കി.

Story Highlights : p k kunhalikkutty after meeting shashi tharoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top