യുഎഇയില്‍ കനത്ത മഴ; വിവിധയിടങ്ങളില്‍ ആലിപ്പഴവര്‍ഷം

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയെന്ന് റിപ്പോര്‍ട്ട്. അബുദാബി തീരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് കടല്‍ പ്രക്ഷുബ്ദമാകുമെന്നാണ് അബുദാബിയിലെ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ സ്വാധീനഫലമായി ഉച്ചയ്ക്ക് ശേഷം വിവിധയിടങ്ങളില്‍ കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്. (Cloudy weather with a drop in temperatures across UAE)
ഫുജൈറ, റാസല്‍ഖൈമ, അജ്മാന്, ഷാര്‍ജ എന്നിവിടങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തു. യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ ആകാശം മേഘാവൃതമാകുമെന്നും താപനില കുറയുമെന്നും റിപ്പോര്‍ട്ടുണ്ട്. 25 ഡിഗ്രി സെല്‍ഷ്യസാണ് ദുബായിലെ നിലവിലെ താപനില.
Read Also: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; സ്റ്റേഡിയത്തില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാന് ടീം
കനത്ത മഴയ്ക്കൊപ്പം പലയിടങ്ങളിലും മണിക്കൂറില്‍ 20 മുതല്‍ 30 കി.മീ വേഗതയില്‍ കാറ്റ് ആവര്‍ത്തിച്ച് വീശിയടിച്ചു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 കി.മീ ആയി ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലും ആലിപ്പഴ വര്‍ഷവുമുണ്ടായി. മഴയത്ത് വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും ആളുകള്‍ കടലില്‍ ഇറങ്ങരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.
Story Highlights : Cloudy weather with a drop in temperatures across UAE
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!