‘പബ്ലിസിറ്റിക്ക് ശ്രമിക്കരുത്’; ശ്രദ്ധ വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

ശ്രദ്ധ വധക്കേസിന്റെ അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനു വിടണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിക്കാരനെയും കോടതി അതിരൂക്ഷമായി വിമർശിച്ചു. പബ്ലിസിറ്റി ലഭിക്കാൻ അനാവശ്യ ഹർജികൾ നൽകരുതെന്ന് വിമർശനം. “കോടതി ഒരു നിരീക്ഷണ ഏജൻസിയല്ല, പൊലീസ് അന്വേഷണം നടന്നുവരികയാണ്. പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം ഹർജികൾ നൽകരുത്. അന്വേഷണത്തെ തടസപ്പെടുത്താൻ അനുവദിക്കാനാവില്ല”- ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
This is a developing story. It will be updated….
Story Highlights : Delhi HC dismisses plea seeking CBI probe into Shraddha murder case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here