വീട്ടിൽ കയറി, കുളിച്ച്, ഉറങ്ങി, കാപ്പിയുണ്ടാക്കി, ബാക്കി ഭക്ഷണം വീട്ടുകാർക്കും വച്ച് കള്ളൻ

ഫ്ലോറിഡയിൽ വീട്ടിൽ കയറി, കുളിച്ച്, ഉറങ്ങി, കാപ്പിയുണ്ടാക്കി, ബാക്കി ഭക്ഷണം വീട്ടുകാർക്കും വച്ച് കള്ളൻ. വീട്ടിൽ കയറി കുളിച്ച് കാപ്പിയൊക്കെ കുടിച്ച് അയാൾ മടങ്ങി. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തതായി എസ്കാംബിയ കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു. സക്കറി സേത്ത് മർഡോക്ക് എന്ന ഇരുപത്തിയൊമ്പതുകാരനാണ് അറസ്റ്റിലായത്.(man breaks into home bath sleeps arrested)
മുൻവശത്തെ ഗ്ലാസ് വാതിൽ തകർത്ത്. അവധിക്കാല വാടകവീട്ടിലായിരുന്നു വ്യത്യസ്‌ത മോഷണം നടത്തിയത്. ആദ്യം ബാത്ത്ടബിൽ പോയി വിശദമായ കുളി. പിന്നീട്, കിടപ്പുമുറിയിൽ കുറച്ച് നേരം ഉറക്കം. ഉണർന്ന ശേഷം കാപ്പിയും ഉണ്ടാക്കി കുടിച്ചു. ബാക്കി വന്ന കാപ്പി അവിടെ തന്നെ വച്ചിട്ടാണ് ഇയാൾ മടങ്ങിയത്.
Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമത്തിൽ മുങ്ങി
സാധാരണ കള്ളന്മാരെ പോലെ അടയാളങ്ങളെല്ലാം മായിച്ചിട്ട് പോകുന്ന ആളായിരുന്നില്ല ഇയാൾ എന്ന് പിന്നീട് പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു. അടുക്കളയിലെ വേസ്റ്റ് ബിന്നിൽ ഇയാൾ തന്റെ ബസ് ടിക്കറ്റും ഉപേക്ഷിച്ചിരുന്നു.
അന്ന് വൈകുന്നേരം സമീപത്തെ മറ്റൊരു വീട്ടിൽ മോഷണം നടന്നു. അവിടെ എത്തിയ പൊലീസിനോട് ഉടമ അയാളെ കുറിച്ചുള്ള വിശദമായ വിവരങ്ങളെല്ലാം നൽകി. അയാൾ വീട്ടിലെത്തിയപ്പോൾ ഉടമ അവിടെ ഉണ്ടായിരുന്നു. എന്താണ് വേണ്ടത് എന്ന് ചോദിച്ചപ്പോൾ ‘ടോണിയെ അന്വേഷിച്ച് വന്നതാണ്’ എന്നും പറഞ്ഞ് അയാൾ അപ്പോൾ തന്നെ അവിടെ നിന്നും മുങ്ങുകയായിരുന്നു.
Story Highlights : man breaks into home bath sleeps arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here