Advertisement

സോളമൻ ദ്വീപിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

November 22, 2022
Google News 2 minutes Read
tsunami warning after earthquake in solomon island

സോളമൻ ദ്വീപിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ന് പുലർച്ചെയാണ് ദ്വീപിൽ ഭൂചലനം അനുഭവപ്പെട്ടത്. 7.0 തീവ്രത രേഖപ്പെടുത്തിയ ചലനം 20 സെക്കൻഡോളം ദൈർഘ്യമേറിയതായിരുന്നു. ( tsunami warning after earthquake in solomon island )

ചലനം ഉണ്ടായ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു. അതിശക്തമായ ചലനമായിരുന്നുവെങ്കിലും നാശനഷ്ടം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 7.0 തീവ്രത രേഖപ്പെടുത്തിയ ചലനത്തിന് പിന്നാലെ മൂന്ന് തവണ തുടർചലനങ്ങളുമുണ്ടായതായി ബിബിസി റിപ്പോർട്ട് ചെയ്തു.

Read Also: ദുരന്തഭൂമിയായി ഇന്തോനേഷ്യ; ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി

തിങ്കളാഴ്ച ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിന് തൊട്ടുപിന്നാലെയാണ് സോളമൻ ദ്വീപ് സമൂഹത്തിലും ഭൂകമ്പമുണ്ടായത്. ഇന്തോനേഷ്യയിൽ 162 പേർക്കാണ് ജീവൻ നഷ്ടമായത്.

Story Highlights : tsunami warning after earthquake in solomon island

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here