ശശി തരൂർ യുഡിഎഫിൽ കരുത്തനാകുന്നോ ?- ട്വന്റിഫോർ യൂട്യൂബ് പോളിന്റെ ഫലമറിയാം
ശശി തരൂർ യുഡിഎഫിൽ കരുത്തനാകുന്നോ എന്ന വിഷയത്തിലെ ട്വന്റിഫോർ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. 60,000 പേർ പങ്കെടുത്ത പോളിൽ 83 ശതമാനം പേർ അതെ എന്ന് അഭിപ്രായപ്പെട്ടു. 11 ശതമാനം പേർ അല്ല എന്ന് വോട്ട് ചെയ്തപ്പോൾ 6 ശതമാനം പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി. ( Twentyfour YouTube Poll ).
വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ ഉയർന്നത്. ഗ്രൂപ്പ് കളിച്ചു പാർട്ടിയെ നശിപ്പിക്കുന്നവർക്കിടയിൽ ഇത്തരം കരുത്തുറ്റ നേതാക്കൾ മുന്നോട്ടു വരേണ്ടതുണ്ട് എന്നാണ് റജി എന്ന പ്രേക്ഷകന്റെ കമന്റ്. യുഡിഎഫിൽ അദ്ദേഹത്തെ പോലെയുള്ള കഴിവും യോഗ്യതയും ഉള്ള ആൾക്കാർ വളരെ അത്യാവശ്യം ആണെന്നായിരുന്നു പ്രിയേഷ് എന്നയാളുടെ കമന്റ്. ഗ്രൂപ്പ് കളി നടത്തുന്നവർക്ക് തരൂരിനെ പോലുള്ള ഒരു നേതാവിനെ കാണുമ്പോൾ മുട്ടിടിക്കും എന്ന കമന്റാണ് അഭിമന്യു എന്ന പ്രേക്ഷകൻ രേഖപ്പെടുത്തിയത്.
പൊതുജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളുമായി വരും ദിവസവും ട്വന്റിഫോർ യൂട്യൂബ് പോൾ തുടരും. പ്രേക്ഷകർക്ക് ട്വന്റിഫോർ സബ്‌സ്‌ക്രൈബ് ചെയ്തശേഷം വോട്ടിങ്ങിൽ പങ്കെടുക്കാം.
Story Highlights : Twentyfour YouTube Poll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here